Hot Posts

6/recent/ticker-posts

ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി

തുരുത്തിക്കാട് ബി.എ.എം. കോളേജിൽ നാഷണൽ സർവ്വീസ് സ്കീമിൻ്റെയും സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഭരണഘടനാദിനാചരണം നടത്തി. സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ റെനി ജേക്കബ്ബ് മുഖ്യ പ്രഭാഷണം നടത്തി. 
ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായ ഭരണഘടനയുടെ മൂല്യവും അത് സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെയും യുവതലമുറയെ ബോധ്യപ്പെടുത്താൻ ദിനാചരണം സഹായിച്ചു. 
വർത്തമാന രാഷ്ട്രീയത്തിൽ ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരെ ഉയരുന്ന വെല്ലുവിളികൾ ആശങ്കാജനകവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് അവ ഭീഷണിയാവുകയും ചെയ്യുന്നു. 
കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി നിരീക്ഷണത്തെ മുൻനിർത്തി ഭാരതത്തിന്റെ മതേതരത്വത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനകളെയും മതത്തിന്റെ പേരിലുള്ള വിഘടന പ്രവർത്തനങ്ങളെയും ചെറുത്തു തോല്പിക്കാൻ പുതു തലമുറക്ക് കഴിയേണ്ടതാണെന്ന് അഡ്വ. റെനി ജേക്കബ് ഓർമിപ്പിച്ചു.
മതേതരത്വമെന്ന ആശയത്തിന്റെ മാധുര്യം  കാക്കാൻ ജാഗ്രത്തായ തലുറയെ വാർത്തെടുക്കാൻ ഉണരാം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും ഭരണഘടനയുടെ ആമുഖം വായിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു.
കോളേജ് പ്രിൻസിപ്പാൾ ഡോ. അനീഷ് കുമാർ ജി.എസ്, ജോസഫ് കുരുവിള, ഡോ. ഗീതാലക്ഷ്മി, ദിയ സൂസൻ ബേബി, അരുൺ മാത്യു, ഡോ. സൗമ്യ എ.ആർ, ബെറ്റിമോൾ ഷാജി എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ