Hot Posts

6/recent/ticker-posts

തിരുപ്പിറവിയുടെ ദൃശ്യാവിഷ്കരണം ഒരുക്കി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ

ഈരാറ്റുപേട്ട: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ നടത്തിയ തിരുപ്പിറവിയുടെ ദൃശ്യാവിഷ്കരണം ശ്രദ്ധേയമായി. 


വെള്ളിയാഴ്ച്ച രാവിലെ 9.30 ന് സ്കൂൾ ഗ്രൗണ്ടിൽ ആണ് നൂറോളം വിദ്യാർത്ഥികൾ അണിനിരക്കുന്ന ദൃശ്യാവിഷ്കരണം നടന്നത്‌. യൗസേപ്പും മേരിയും പേര് എഴുതാൻ ബദ്ലേഹിമിൽ എത്തുന്നതു മുതൽ ഈജിപ്തിലേക്കുള്ള പാലായനം വരെയുള്ള ഭാഗങ്ങളാണ് അവതരിപ്പിച്ചത്. കാലി തൊഴുത്ത് മുതൽ എല്ലാം പുനരാവിഷ്കരിച്ചാണ് ദൃശ്യ അവതരണം നടത്തിയത്. 
ഒരു മാസത്തെ പരിശീലനത്തിന് ശേഷമാണ് സിസ്റ്റർ ഡീനാ SABSന്റെ നെതർ ത്വത്തിൽ അവതരണം നടന്നത്‌ - പ്രശസ്ഥ ചലച്ചിത്ര പിന്നണി ഗായിക ലല്ലു അൽഫോൻസ് മുഖ്യാ അതിഥിയായിരിന്നു.  
ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ക്രിസ്മസ് സന്ദേശം നല്കി. ദൃശ്യാ അവതരണത്തിന് ശേഷം കരോൾഗാന മൽസരം, പാപ്പാ മൽസരം എന്നിവ നടന്നു. 
ഉച്ചകഴിഞ്ഞ് 2.30 ന് സ്കൂൾ ഹാളിൽ അധ്യാപകരുടെ ക്രിസ്മസ് ആഘോഷം സദ്‌വാർത്ത- 2024 ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ പരിപാടികളും കേക്ക് വിതരണവും നടന്നു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്