Hot Posts

6/recent/ticker-posts

ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയും റോട്ടറി ക്ലബ്‌ ഓഫ് പാലായും സംയുക്തമായി ഭിന്നശേഷി ദിനാചരണം നടത്തി

കടനാട്‌: ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയും റോട്ടറി ക്ലബ്‌ ഓഫ് പാലായും സംയുക്തമായി ഭിന്നശേഷി ദിനാചരണം ഡിസംബർ 3 ചൊവ്വാഴ്ച 11 മണിക്ക് കുറുമണ്ണ് ദയ ഓഫീസ് കെട്ടിടത്തിൽ വെച്ച് നടത്തി. ദയ ചെയർമാൻ പി. എം.ജയകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗം ദയ മെന്റർ, Motivational Speaker, Author, Social Enabler കൂടിയായ നിഷ ജോസ് കെ മാണി ഉദ്‌ഘാടന കർമം നിർവഹിച്ചു.
പാലാ റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ Dr. സെലിൻ റോയി മുഖ്യ പ്രഭാഷണം നടത്തുകയും സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച്, വികാരിയും ദയ രക്ഷാധികാരിയുമായ റവ. ഫാ  അഗസ്റ്റ്യൻ പീടികമലയിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. 
അഭിനേതാവും പോർക്കളം സിനിമ സംവിധായകൻ ഛോട്ടാ വിപിൻ ദയയുടെ സ്നേഹാദരവ് ഏറ്റുവാങ്ങി. റോട്ടറി ക്ലബ്‌ ഓഫ് പാലാ സെക്രട്ടറി ഷാജി മാത്യു, പാലാ റോട്ടറി ക്ലബ്‌ പബ്ലിക് ഇമേജ് ഓഫീസർ സന്തോഷ്‌ മാട്ടേൽ, ദയ ജോയിന്റ് സെക്രട്ടറിയും, റിട്ടയേർഡ് RTO (Enforcement) യുമായ പി. ഡി. സുനിൽ ബാബു, കടനാട് PHC പാലിയേറ്റീവ്  വിഭാഗം നേഴ്സ് രാജി മോൾ എം.എസ്, കടനാട് ഗ്രാമ പഞ്ചായത്ത്‌ ആശ വർക്കർ ആൻസി കുര്യാക്കോസ്, ചോട്ടാ വിപിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. 
ദയ എക്സിക്യൂട്ടീവ് മെമ്പർ സിന്ദു പി നാരായണൻ ഏവർക്കും കൃതജ്ഞത ആശംസിച്ചു. പ്രസ്തുത യോഗത്തിൽ 50 ലധികം ഭിന്നശേഷിക്കാർ പങ്കെടുത്തിരുന്നു. ഭക്ഷണകിറ്റ്, മെഡിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ കിറ്റുകൾ, മുച്ചക്ര സൈക്കിൾ, ശ്രവണ സഹായി എന്നിവ വിതരണം ചെയ്തു.




Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു