Hot Posts

6/recent/ticker-posts

പാലായിൽ നാളെ ഗതാഗത ക്രമീകരണം



പാലാ അമലോത്ഭവ ജൂബിലി തിരുനാളിനോടനുബന്ധിച്ച് നാളെ (07.12.24) പാലാ ടൗണിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 8 മണി വരെയാണ് ഗതാഗത ക്രമീകരണം. 
കോട്ടയം ഭാഗത്തുനിന്നും തൊടുപുഴ, രാമപുരം, ഈരാറ്റുപേട്ട ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പുലിയന്നൂർ ജംഗ്ഷനിൽ നിന്നും ബൈപ്പാസ് റോഡ് വഴി സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ എത്തി തിരിഞ്ഞു പോകേണ്ടതാണ്.
കോട്ടയം ഭാഗത്തുനിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കടപ്പാട്ടൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പന്ത്രണ്ടാം മൈൽ വഴി പോകേണ്ടതാണ്. വൈക്കം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ആർ വി ജംഗ്ഷനിൽ നിന്നും ബൈപ്പാസ് റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്. 
രാമപുരം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ എത്തി കോട്ടയം, പൊൻകുന്നം ഭാഗത്തേക്കുള്ളവ ബൈപ്പാസ് വഴി മരിയൻ ജംഗ്ഷനിൽ എത്തി തിരിഞ്ഞു പോകേണ്ടതാണ്. 
തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന കോട്ടയം, പൊൻകുന്നം ഭാഗത്തേക്കുള്ള വാഹനങ്ങൾ കിഴതടിയൂർ ജംഗ്ഷൻ വഴി സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ എത്തി ബൈപ്പാസ് റോഡ് വഴി പോകേണ്ടതാണ്. പൊൻകുന്നം റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ പന്ത്രണ്ടാം മൈൽ എത്തി കടപ്പാട്ടൂർ ബൈപാസ് വഴി തിരിഞ്ഞു പോകേണ്ടതാണ്.
തൊടുപുഴ ഭാഗത്ത് നിന്നും ഈരാറ്റപേട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പ്രവിത്താനം ജംക്ഷനിൽ നിന്നും ചൂണ്ടച്ചേരി വഴി ഭരണങ്ങാനത്ത് എത്തി പോകേണ്ടതാണ്. ഈരാറ്റുപേട്ട ഭാഗത്ത് നിന്നും തൊടുപുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഭരണങ്ങാനത്ത് നിന്നും ചൂണ്ടച്ചേരി വഴി പ്രവിത്താനത്ത് എത്തി പോകേണ്ടതാണ്.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്