Hot Posts

6/recent/ticker-posts

പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ലയൺസ് ക്ലബ് അരുവിത്തുറയുടെ സഹകരണത്തോടെ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു

പാലാ: പാലാ സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റും, ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും സംയുക്തമായി കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി എഴുപത്തഞ്ച് ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസിന്റെ അധ്യക്ഷതയിൽ പാലാ എം എൽ എ മാണി സി കാപ്പൻ നിർവഹിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട ലയൺസ് 318B ഡിസ്ട്രിക്ട് ഗവർണർ MJF ലയൺ ആർ വെങ്കിടാചലം മുഖ്യപ്രഭാഷണം നടത്തി. 
ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണവും മുൻ ഗവർണർമാരായ MJF ലയൺ ഡോക്ടർ സണ്ണി വി സഖറിയായും, MJF ലയൺ മാഗി ജോസും, ക്ലബ് പ്രസിഡന്റ് മനോജ്‌ മാത്യുവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റോബേഴ്സ് തോമസും പ്രസംഗിച്ചു. 
ലയൺ മെമ്പർമാരായ ചാർളി ജേക്കബ്, ബി ഹരിദാസ്, മനേഷ് കല്ലറക്കൽ, ജോസ് മനക്കൽ, സ്റ്റാൻലി തട്ടാംപറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ ദയ പാലിയേറ്റിവ് ചെയർമാൻ ജയകൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. 
കേരള വനിത - ശിശു ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ശൈശവ വിവാഹത്തിന് എതിരെയുള്ള പ്രതിജ്ഞയും ഈ അവസരത്തിൽ നടത്തി. എൻ എസ് എസ് വോളണ്ടിയർമാരായ മാത്യു സോജൻ, കൗമുദി കളരിക്കണ്ടി എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്