Hot Posts

6/recent/ticker-posts

ക്രിസ്തുമസ് ഗീതങ്ങൾക്കൊപ്പം ചുവടുവച്ച്‌ നഗര വീഥികൾ കീഴടക്കി നൂറു കണക്കിന് സാന്താ ക്ലോസുമാർ

തലയോലപ്പറമ്പ്: ക്രിസ്തുമസ് ഗീതങ്ങൾക്കൊപ്പം ചുവടുവച്ച നൂറു കണക്കിന് സാന്താ ക്ലോസുമാർ തിരുപ്പിറവിയുടെ വരവറിയിച്ചപ്പോൾ  തലയോലപ്പറമ്പിന്റെ രാജവീഥികൾ ആത്മ ഹർഷത്തിലായി. ഭൂമിയിൽ സമാധാനം എന്ന പേരിൽ തലയോലപ്പറമ്പ് മേഖലയിലെ ഇരുപത് ക്രൈസ്തവ ഇടവകകളുടെയും സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി മൈതാനിയിൽ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ചായിരുന്നു സാന്താമാർ നഗര വീഥികൾ കീഴടക്കിയത്.


വർണശബളമായ സാന്റാഘോഷ യാത്ര,ക്രിസ്തുമസ് സംഗമം, സാംസ്‌കാരിക സമ്മേളനം, നൃത്തരൂപങ്ങൾ, സംഗീതശില്പങ്ങൾ,സ്നേഹവിരുന്ന് എന്നിവ ക്രിസ്മസ് ആഘോഷത്തിന് മാറ്റ് കൂട്ടി.
 
വൈക്കം ഡിവൈ എസ്പി സിബിച്ചൻ ജോസഫ് ക്രിസ്തുമസ് സാന്റാ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സ്‌നേഹസംഗമത്തിന് ലോക സഞ്ചാരിയും, സഫാരി ടി വിഎം ഡിയുമായ സന്തോഷ്‌ ജോർജ് കുളങ്ങര ദീപം തെളിച്ചു.തുടർന്ന് അദ്ദേഹം ക്രിസ്മസ് സന്ദേശം നൽകി.
റവ. ഡോ. ജ്യോതിസ് പോത്താറ, ഫാ.റെനി ജോൺപുന്നൻ, ഫാ. ടോണികോട്ടക്കൽ, ഫാ. ജോബി കണ്ണാലയിൽ, ഫാ. പോൾകോട്ടക്കൽ, ഫാ. ഡെന്നിസ് ജോസഫ് കണ്ണമാലിൽ, ഫാ. അനീഷ്.പി. ജോസഫ്, ഫാ.സോണി പട്ടരുപറമ്പിൽ, ഫാ. ജെറിൻജോസ് പാലത്തിങ്കൽ, ഫാ. ലിജിൻ ജോൺ തോപ്പിൽ,ഫാ.ബിനു. ടി.ജോൺ, ഫാ. അലക്സ്‌ മേക്കാം തുരുത്തി, ജെയിംസ് ജോസഫ് കുറ്റിയാം കോണത്ത്, റവ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ, പ്രഫ. പയസ്കുട്ടോമ്പറമ്പിൽ, ജോൺസൺകൊച്ചു പറമ്പിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ നടന്നു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്