Hot Posts

6/recent/ticker-posts

യൂത്ത് വിംഗ് "ക്രിസ്തുമസ് കരോൾ 2024" ൽ പങ്കുചേർന്ന് ജനസാഗരം പാലായിൽ

പാലാ: പാലായിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പാലാ മരിയസദനവും വ്യാപാരി വ്യവസായി ഏകോപന സമിതിയും, യൂത്ത് വിംഗും, സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ 2024 പാലായില്‍ നടന്നു. അശരണരേയും, അലംബഹീനരേയും, മനോരോഗികളെയും, അനാഥരെയും സംരക്ഷിക്കുകയും, പുനരധിവസിപ്പിക്കുകയും, സഹായിക്കുകയും ചെയ്യുന്ന പാലാ മരിയസദനം ഈ പ്രോഗ്രാമിൽ യൂത്ത് വിംഗ്ങ്ങുമായി കൈ കോർത്തത് ഈ ആഘോഷത്തിന് കൂടുതൽ ഭംഗിയും സ്വീകാര്യതയും നൽകി.  


വൈവിദ്ധ്യവും വെല്ലുവിളികളും നിറഞ്ഞ ബിസിനസ്‌ രംഗത്ത് യുവ വ്യാപാരികളെ ശോഭനമായസ്വപ്നം കാണാൻ പഠിപ്പിക്കാനും ,അവർക്ക് ഏതൊരാവശ്യത്തിനും ആശ്രയിക്കുവാനും കഴിയുന്ന ഒരു കൂട്ടായ്മ  എന്ന ഉദ്ദേശത്തിലാണ് 2004 ൽ പാലായിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴിൽ യൂത്ത് വിംഗ് ആരംഭിച്ചത്. യൂത്ത് വിംഗ് പാലായുടെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യമായിട്ട് ഇപ്പോൾ രണ്ടു പതിറ്റാണ്ടു തികയുകയാണ്. ഇന്ന് പാലായുടെ മുഖമുദ്രയാണ് പാലാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്  വിംഗ് എന്ന വ്യാപാരി സംഘടന. ഇക്കഴിഞ്ഞ വര്ഷം യൂത്തുവിങ്‌ നേത്രത്വത്തിൽ നടത്തിയ ഓണം ഘോഷയാത്ര, ക്രിസ്മസ് കരോൾ, ഫുഡ് ഫെസ്റ്റ്-2024 എന്നിവ യൂത്തുവിങ് കൂട്ടായ്മയുടെ എടുത്തുപറയേണ്ട നേട്ടങ്ങളാണ്.
മരിയസദനം നടത്തുന്ന നന്മയുടെ സന്ദേശം പാലായുടെ ജനഹൃദയങ്ങളിൽ എത്തിക്കുക്കുക എന്നത് യൂത്തുവിന്ഗ് അംഗങ്ങൾക്ക് അഭിമാനകരമാണ്. പാലായിലെ നല്ലവരായ വ്യാപരി സുഹൃത്തുക്കളും നഗരവാസികളും ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തിനൊപ്പം  കൈകൾ കോർത്തു. പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിന്റെ നന്മയുടെ, സ്നേഹത്തിന്റെ സന്ദേശം ലോകമെങ്ങും മുഴങ്ങട്ടേ. എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകൾ നേരുന്നു.
കൊട്ടാരമറ്റത്തു നിന്നാരംഭിച്ച ക്രിസ്തുമസ്സ് കരോൾ പാലാ ഡിവൈഎസ്പി കെ. സദൻ ഫ്ലാഗ് ഓഫ് ചെയ്തു. പാലാ രൂപതാ മുഖ്യ വികാരി ജനറാൾ റവ ഫാദർ ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. യൂത്ത് വിംഗ് പ്രസിഡൻറ് ജോൺ ദർശന അദ്ധ്യക്ഷത വഹിച്ചു. കെ.വി.വി.ഇ.സ്പ്രസിഡൻ്റ് വക്കച്ചൻ മറ്റത്തിൽ, സെക്രട്ടറി വി.സി ജോസഫ്, ട്രഷറർ ജോസ് ചെറുവള്ളി, യൂത്ത് സിംഗ് സെക്രട്ടറി എബിസൺ ജോസ്, ട്രഷറർ ജോസ്റ്റ്യൻ വന്ദന, മുൻ പ്രസിഡൻ്റ് ആൻറണി കുറ്റിയാങ്കൽ,പ്രോഗ്രാം കോഡിനേറ്റർ ബൈജു കൊല്ലംപറമ്പിൽ, സന്തോഷ് മരിയ സദനം തുടങ്ങിയവർ പ്രസംഗിച്ചു. 
കരോൾ ളാലം പാലം ജംഷനിൽ സമാപിച്ചപ്പോൾ നടന്ന സമ്മേളനം പാലാ എം എൽ എ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ മുഖ്യാതിഥിയായിരുന്നു. 
ക്രിസ്തുമസ് കരോൾ 2024 ൽ പ്രത്യേകിച്ച് കുട്ടികളെയും മാതാപിതാക്കളും അണിചേർന്നത് ഏറെ മനോഹരമായി. വി സി.ജോസഫ്, ബൈജു കൊല്ലംപറമ്പിൽ, ആൻറണി കുറ്റിയാങ്കൽ, ജോൺ ദർശന, എബി സൺ, ജോസ്റ്റ്യൻ വന്ദന, ഫ്രെഡി നടുത്തൊട്ടിയിൽ, വിപിൻ പോൾസൺ, സിറിൾ ട്രാവലോകം, അനൂപ് ജോർജ്, ജിൻ്റോ ഐജി ഫാം തുടങ്ങിയവർ നേതൃത്വം നൽകി.


Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി