Hot Posts

6/recent/ticker-posts

വേമ്പനാട് കായലിന്റെ ഏറ്റവും വീതിയേറിയ ഭാഗം കൈകൾ ബന്ധിച്ച് നീന്തിക്കയറി ദേവജിത്ത്

ആലപ്പുഴ: വേമ്പനാട് കായലിന്റെ ഏറ്റവും വീതിയേറിയ ഒൻപത് കിലോമീറ്റർ ഇരു കൈകളും ബന്ധിച്ച് നീന്തിക്കയറി ദേവജിത്ത് ലോകത്തിന്റെ നെറുകയിലേക്ക്. ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കടവിൽ നിന്നും രാവിലെ 8.27ന് ചേർത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ഷിൽജ സലിം, ഗ്രാമപഞ്ചായത്ത് അംഗം നൈസി ബെന്നി, തിരുന്നല്ലൂർ സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട്‌ ഡി ബി വിമൽദേവ്, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് വി ആർ ഹരിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ നീന്തൽ ഫ്ലാഗ് ഓഫ്‌ ചെയ്തു.
ഒരുമണിക്കൂർ നാൽപത്തിയേഴു മിനിറ്റ് കൊണ്ട് നീന്തിക്കയറിയ ദേവജിത്തിനെ ചേർത്തല ഫയർ സ്റ്റേഷൻ ഓഫീസർ പ്രേംനാഥ്‌ പി വി യുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് വൈക്കം ബീച്ചിൽ നഗരസഭ വൈസ് ചെയർമാൻ പി ടി സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. 
ചടങ്ങിൽ നഗരസഭ കൗൺസിലർ ബിന്ദു ഷാജി സ്വാഗതം പറഞ്ഞു. സിനി ആർട്ടിസ്റ്റ് ചെമ്പിൽ അശോകൻ മുഖ്യാതിഥിയായിരുന്നു. ഉദയനാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ആനന്ദവല്ലി, ചേർത്തല ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ പ്രേംനാഥ് പി വി, വൈക്കം ഫയർ ആൻഡ് സേഫ്റ്റി സ്റ്റേഷൻ ഓഫീസർ പ്രതാപ്കുമാർ ടി, തലയോലപ്പറമ്പ് സ്റ്റേഷൻ പി ആർ ഒ സബ് ഇൻസ്‌പെക്ടർ മോഹനൻ റ്റി ആർ, വൈക്കം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി ജെ സുനിൽ, ഷിഹാബ് കെ സൈനു, കെ പി എം വി എച്ച് എസ് എസ് പൂത്തോട്ട പ്രിൻസിപ്പൽ അനൂപ് സോമരാജൻ, ആൽവിൻ ജോർജ് അരയത്തേൽ,എ പി അൻസൽ, പി ജി എം നായർ, പി ആർ സുഭാഷ്, സി എൻ പ്രദീപ്കുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
ഉദയനാപുരം അമ്പിലേഴത്തുവീട്ടിൽ സജീവ് കുമാറിന്റെയും സവിത സജീവിന്റെയും മകനാണ് 13 വയസ്സുകാരൻ ദേവജിത്ത്‌. ദേവിക ഏക സഹദരിയാണ്. മൂവാറ്റുപുഴയാറിലെ കുത്തൊഴുക്കിൽ കോച്ച് ബിജുതങ്കപ്പന്റെ നേതൃത്വത്തിൽ ആറുമാസത്തെ നീന്തൽ പരിശീലനത്തിന് ശേഷമാണ് ദേവജിത്ത് ഈ നേട്ടം കൈവരിക്കുന്നത്.
ചടങ്ങിൽ 22 കുട്ടികളെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിന് പ്രാപ്തരാക്കിയ ഡോൾഫിൻ അക്വാറ്റിക് ക്ലബ്ബ് കോച്ച് ബിജു തങ്കപ്പനെയും പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനുവിനെയും ആദരിച്ചു. ചടങ്ങിൽ ഇന്ത്യൻ ഓയിൽ ഡീലർമാരായ വൈക്കം ജ്യോതി ഓയിൽ സ്റ്റോഴ്സ് ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന് ലൈഫ് ജാക്കറ്റുകൾ നൽകി. ക്ലബ്ബ് പ്രഖ്യാപിച്ചിട്ടുള്ള 25 റെക്കോർഡുകളും ഏപ്രിൽ അഞ്ച് ഓടുകൂടി പൂർത്തീകരിക്കുമെന്ന് കോച്ച് ബിജു തങ്കപ്പൻ അറിയിച്ചു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും