Hot Posts

6/recent/ticker-posts

സി പി ഐ വെള്ളികുളം ബ്രാഞ്ച് സമ്മേളനം നടന്നു

തീക്കോയി: സി പി ഐ വെള്ളികുളം ബ്രാഞ്ച് സമ്മേളനം സ:കാനം രാജേന്ദ്രൻ നഗറിൽ നടന്നു. സജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ: ജോണി പതാക ഉയർത്തി. പാർട്ടി ജില്ലാ കമ്മിറ്റി അംഗം സഖാവ് എം ജി ശേഖരൻ ഉദ്ഘാടനം നിർവഹിച്ചു. രക്തസാക്ഷി പ്രമേയവും അനുശോചന പ്രമേയവും അവതരിപ്പിച്ചു. 
സ: ബിജു സ്വാഗതം ആശംസിക്കുകയും പ്രവർത്തന റിപ്പോർട്ട് ബ്രാഞ്ച് സെക്രട്ടറി സ:സജി അവതരിപ്പിക്കുകയും ചെയ്തു. സഖാക്കളായ രതീഷ് പി എസ്, പ്രശാന്ത് കെ എം, വിനോദ് ജോസഫ്, ടി ആർ ജിനു, അരുൺ ഗോപാലൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. 
വെള്ളികുളം ബ്രാഞ്ച് സെക്രട്ടറിയായി സ: സജിയെയും അസിസ്റ്റന്റ് സെക്രട്ടറിയായി സ: ജോണിയെയും വഴിക്കടവ് ബ്രാഞ്ച് സെക്രട്ടറിയായി ജിജിയെയും അസിസ്റ്റന്റ് സെക്രട്ടറിയായി ബിജിയെയും തെരഞ്ഞെടുത്തു.

വഴിക്കടവ് വെള്ളികളും പ്രദേശത്തെ അർഹരായ കൃഷിക്കാർക്കു മുഴുവൻ കൈവശ ഭൂമിക്ക് പട്ടയം അനുവദിക്കുക, വഴിക്കടവ് മേഖലയിൽ ഉപാധികളോടെ മുൻപ് അനുവദിച്ച പട്ടയങ്ങൾ ഉപാധിരഹിതമായി നൽകുക, വർദ്ധിച്ചു വരുന്ന വാഹന അപകടങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് ഈരാറ്റുപേട്ട വാഗമൺ റോഡ് വീതി കൂട്ടി പണിതീർക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുക, വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കുന്നതിന് ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുക, നാടിനും ജനങ്ങൾക്കും ദോഷകരമായ രീതിയിൽ നീർച്ചാലുകളിലും റോഡ് സൈഡിലും വ്യാപകമായി വേസ്റ്റ് തള്ളുന്നതിന് എതിരെ കർശന നടപടികൾ സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 
ഫെബ്രുവരി 23, 24 തീയതികളിൽ തീക്കോയിൽ നടക്കുന്ന സിപിഐ ലോക്കൽ സമ്മേളനം വിജയിപ്പിക്കുന്നതിന് പരമാവധി ആളുകളെ പങ്കെടുപ്പിക്കുന്നതിനും പ്രചാരണങ്ങൾ സംഘടിപ്പിക്കനും യോഗം തീരുമാനിച്ചു. സ: ബാബു സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്