Hot Posts

6/recent/ticker-posts

കേരള കോൺഗ്രസ് (എം) നേതാവ്‌ രാരിച്ചൽ നീറണാകുന്നേൽ ഇനി ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

ഇടുക്കി: കേരള കോൺഗ്രസ് എം പ്രതിനിധിയായ രാരിച്ചൻ നീറണാക്കുന്നേൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണിയിലെ ധാരണ അനുസരിച്ചാണ് കേരള കോൺഗ്രസ് എമ്മിനും അവസരം ലഭിച്ചത്. 
മുൻപ് ഒരു തവണ അലക്സ് കോഴിമലയും കേരള കോൺ (എം) നെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്നു. കെ.എസ്.സി, യൂത്ത്ഫ്രണ്ട് എന്നിവയിലൂടെ പൊതു പ്രവർത്തനം ആരംഭിച്ച രാരിച്ചൻ നിലവിൽ കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ല ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയും സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗവുമാണ്. ജില്ലാ പഞ്ചായത്തിൽ വണ്ടൻമേട് ഡിവിഷനെയാണ് പ്രതിനിധീകരിക്കുന്നത്. 
ജില്ലാ പഞ്ചായത്തിലെ പതിനാറ് അംഗ ഭരണസമിതിയിൽ എൽഡിഎഫിന് 10 അംഗങ്ങളും യുഡിഎഫിന് ആറ് അംഗങ്ങളുമാണുള്ളത്. ആദ്യ രണ്ടുവർഷം സിപിഐ പ്രതിനിധിയായ ജിജി കെ ഫിലിപ്പും, തുടർന്ന് സിപിഎം പ്രതിനിധിയായ കെ റ്റി ബിനുവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരായിരുന്നു. തുടർന്നുള്ള കാലയളവാണ് കേരള കോൺഗ്രസ് എമ്മിനു ലഭിച്ചിരിക്കുന്നത്. 
കുമളി അണക്കര സ്വദേശിയായ രാരിച്ചൻ നീറണാകുന്നേൽ. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് മെമ്പർ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, കാഞ്ഞിരപ്പള്ളി രൂപത പാസ്റ്റർ കൗൺസിൽ മെമ്പർ, അണക്കര വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ്, മേഖലാ പ്രസിഡൻറ് ലയൺസ് ക്ലബ് റീജണൽ ചെയർമാൻ, സോണൽ ചെയർമാൻ, എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 
ഇന്നലെ (18.01.25) ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ഇടുക്കി ജില്ലാ കളക്ടർ വരണാധികാരി ആയിരുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും കേരള കോൺഗ്രസ് (എം) നു ലഭിക്കും. ഇടുക്കി ജില്ലയിൽ അഴുത ബ്ലോക്ക് പഞ്ചായത്ത്, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും കേരള കോൺഗ്രസ് (എം) നാണ്. കോട്ടയം ജില്ലയിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥാനവും കേരള കോൺഗ്രസ് (എം) ന് ലഭിക്കും.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുമായി SFI സംഘർഷം