Hot Posts

6/recent/ticker-posts

കോട്ടയം ജില്ലയിൽ മോഷണകേസുകൾ കുന്ന് കൂടുന്നു

കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ പൊലീസിന് തലവേദനയായി മാറുന്നത് മോഷണക്കേസുകളാണ്. വാഹന മോഷണം, ഭവനഭേദനം, പിടിച്ചുപറ്റി കേസുകൾ രജിസ്റ്റർ ചെയപ്പെടുന്നുണ്ടെങ്കില്ലും മുപ്പത് ശതമാനം കേസുകൾ മാത്രമാണ് തെളിയുന്നത്. 
നേരത്തെ സമാനമായ കേസുകളിൽ ജയിൽവാസം അനുഭവിച്ചു കഴിഞ്ഞ് ഇറങ്ങിയ വരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നതെങ്കില്ലും ഹൈടെക് മോഷ്ടാക്കളുടെ രീതിയാണ് ജില്ലയിൽ നടക്കുന്നത്. 
കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഡിസാഫ് സംഘം മോഷ്ടാക്കളെ തേടി കറങ്ങുന്നുണ്ടെങ്കില്ലും അന്വേഷണ ഘട്ടങ്ങൾ കൃത്യമായി മോഷ്ടാക്കൾക്ക് ലഭിക്കുന്നുണ്ട് എന്നുള്ള സംശയം ബലപ്പെടുത്തുന്നു.  
പൊലീസ് പൊട്രോളിംഗ് കുറയുന്ന പ്രദേശങ്ങളിൽ ആണ് മോഷണം നടത്തുന്നത്. മോഷ്ടാക്കളെ തേടി ഇറങ്ങുന്ന പൊലീസ് ആദ്യം തെളിവിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ പലതും പ്രവർത്തന രഹിതമായനിലയിലും, പല ഉത്സവകാലത്ത് ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ ഇല്ലാത്തതും, നിലവിലുള്ള ഒഴിവുകൾ നികത്താത്തതും കേസ് അന്വേഷണത്തെ ബാധിക്കുന്നുണ്ട് എന്ന് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. 
എന്നിരുന്നാലും പൊലീസ് സേനയിൽ കോട്ടയം ജില്ലയിലെ ബലം അനുസരിച്ച് മോഷണക്കേസിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട് എന്നാണ് പൊലീസ് നിലപാട്.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്