Hot Posts

6/recent/ticker-posts

പുല്ലുപാറ ബസ് അപകടം: നാല് മരണം

ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്കു മറിഞ്ഞ് നാല് യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി(40), സംഗീത്(45), ബിന്ദു (59) എന്നിവരാണ് മരിച്ചത്. 
മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴാണ് അപകടം. പരുക്കേറ്റവരെ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രിയിലേക്ക് മാറ്റി.
34 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ബസ് മരത്തിൽ തട്ടി നിൽക്കുകയാണ്. ബസിന്റെ ബ്രേക്ക് പോയതാകാം അപകട കാരണമെന്നാണ് ഡ്രൈവർ പറയുന്നത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. 
ഞായറാഴ്ച വെളുപ്പിനെയാണ് ബസ് തഞ്ചാവൂരിലേക്ക് പോയത്. ഇന്നു രാവിലെ അഞ്ചിന് ബസ് മാവേലിക്കര ഡിപ്പോയിൽ തിരിച്ച് എത്തേണ്ടതായിരുന്നു. ഇന്നു രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. ഹൈവേ പൊലീസ് സംഘവും മോട്ടോർ വാഹന വകുപ്പ് സംഘവും സ്ഥലത്ത് രക്ഷാപ്രവ‍ർത്തനത്തിനായി എത്തി.
മന്ത്രി റോഷി അഗസ്റ്റിൻ, സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ജില്ലാ കലക്ടർ വി വിഗ്നേശ്വരി, പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കൊളത്തുങ്കൽ, ഇടുക്കി ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ടി. ബിനു എന്നിവർ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുമായി SFI സംഘർഷം