Hot Posts

6/recent/ticker-posts

ചരിത്ര പ്രസിദ്ധമായ കുടക്കച്ചിറ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹത്തിരുനാൾ ജനുവരി 17 മുതൽ

പാലാ: ചരിത്ര പ്രസിദ്ധമായ കുടക്കച്ചിറ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹത്തിരുനാൾ ജനുവരി 17 മുതൽ 27 വരെയുള്ള ദിനങ്ങളിൽ നടത്തപ്പെടുമെന്ന് വികാരി ഫാ.തോമസ് മഠത്തിപ്പറമ്പിൽ അറിയിച്ചു. 
ജനുവരി 17 വെള്ളിയാഴ്ച്ച മുതൽ വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന, നൊവേന. 21, 22, 23 തീയതികളിൽ ഫാ.ജോസഫ് പുത്തൻപുരക്കൽ നേതൃത്വം നൽകുന്ന ബൈബിൾ കൺവെൻഷൻ. 22ന് പ്രസുദേന്തി വാഴ്ച്ച, കൊടിയേറ്റ്, നൊവേന, ലദീഞ്. 23വ്യാഴാച്ച മരിച്ചവരുടെ ഓർമ്മ, പഠനോ പകരണങ്ങളുടെയും പണിയായുധങ്ങളുടെയും വെഞ്ചെരിപ്പ്, വി.കുർബാന.
24വെള്ളിയാഴ്‌ച വൈകുന്നേരം 6.30ന് ജപമാല പ്രദക്ഷിണം.൨൫ ന് വെള്ളിയാഴ്ച 3.30ന് ജോസഫ്‌ - മേരി സംഗമം വി.കുർബാന - ഫാ.തോമസ് മണ്ണൂർ. 6മണിക്ക് തിരുന്നാൾ പ്രദക്ഷിണം, ലദീഞ്ഞ്, സന്ദേശം, ചെണ്ട, വയലിൻ. 26 ഞായർ രാവിലെ 9മണിക്ക് വിവാഹാർഥികളുടെ സംഗമം. ആശിർവാദം, മേളം.
10മണിക്ക് തിരുന്നാൾ റാസ - ഫാ.അജിൻ മണാങ്കൽ. സന്ദേശം - ഫാ.ജോസ് ആലഞ്ചരി. 12 ന് തിരുന്നാൾ പ്രദക്ഷിണം. വൈകുന്നേരം 7മണി മുതൽ കൊച്ചിൻ കൈരളി മെഗാ മ്യൂസിക് ഫിയസ്റ്റ. 27തിങ്കൾ രാവിലെ 6.30ന് വി.കുർബാന. കൊടിയിറക്കൽ, തിരുസ്വരൂപ പുന:പ്രതിഷ്ഠ. വിവാഹ നിയോഗത്തോടെ വരുന്നവർക്ക് തിരുസ്വരൂപത്തിനുമുൻപിൽ വിവാഹ വസ്ത്രം സമർപ്പിക്കാനുള്ള സൗകര്യം തിരുനാൾ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്. 
പാലാ മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ വികാരി ഫാദർ തോമസ് മടത്തിപറമ്പിൽ, കൈക്കാരന്മാരായ തോമസ് ഇളയാനിതോട്ടത്തിൽ, ടോമി മുണ്ടത്താനത്ത്, സോമി കളപ്പുറത്ത്, ജോർജ് പുളിങ്കാട് എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്