Hot Posts

6/recent/ticker-posts

പാലാ മൂന്നാനി മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആൻ്റോ ചാൾസ്

പാലാ: ഗാന്ധിയൻ ആദർശങ്ങളിലധിഷ്ഠിതമായി ലോക നേതാക്കൾ തീരുമാനമെടുത്താൽ ലോകത്തുണ്ടാകുന്ന പല പ്രശ്നങ്ങൾക്കും ശ്വാശ്വതപരിഹാരം കാണാനാകുമെന്ന് ഓസ്ട്രേലിയയിലെ നോർത്തേൻ ടെറിറ്ററിയിലെ മന്ത്രി ജിൻസൺ ആൻ്റോ ചാൾസ് പറഞ്ഞു. ജന്മനാട്ടിലെത്തിയ ജിൻസൺ പാലാ മൂന്നാനിയിലെ മഹാത്മാഗാന്ധി സ്ക്വയറിൽ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം സംസാരിക്കുകയായിരുന്നു. 
ഗാന്ധിയൻ ആശയങ്ങൾ ലോകത്തെവിടെയും പ്രസക്തമാണ്. ഗാന്ധിജിയുടെ ആദർശങ്ങൾക്കുള്ള മൂല്യം അനുദിനം വർദ്ധിച്ചു വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാന്ധിജി സ്വന്തം ജീവിതത്തിലൂടെ പകർന്നു നൽകിയ സന്ദേശം മാനവികതയുടെയായിരുന്നുവെന്നും ജിൻസൺ ചൂണ്ടിക്കാട്ടി. 
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ ഗാന്ധിസ്ക്വയറിൽ എത്തിയ മന്ത്രിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ചാവറ സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട് മുഖ്യ പ്രഭാഷണം നടത്തി. 
മുനിസിപ്പൽ കൗൺസിലർന്മാരായ സിജി ടോണി, വി സി പ്രിൻസ്, ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം സിജിത അനിൽ, ബിനു പെരുമന, അനൂപ് കട്ടിമറ്റം, ജോയി കളരിയ്ക്കൽ, ഷാജി ആറ്റുപുറം, കുര്യാക്കോസ് മാണി വയലിൽ, ആൻ്റോച്ചൻ ജെയിംസ്, മന്ത്രിയുടെ പിതാവ് ചാൾസ് ആൻ്റണി എന്നിവർ പ്രസംഗിച്ചു. ജിൻസൺ ആൻ്റോ ചാൾസിനു ഗാന്ധി സ്ക്വയറിൻ്റെ മാതൃക ഫാ. സാബു കൂടപ്പാട്ടും ഉപഹാരം എബി ജെ ജോസും സമ്മാനിച്ചു.


Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം