Hot Posts

6/recent/ticker-posts

പ്രശസ്ത ഗായകനായ കൊച്ചിൻ മൻസൂറിന്റെ ഗാനസന്ധ്യ 26 ന് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ

പാലാ: ലയൺസ് ക്ലബ് ഓഫ് പാലാ ടൗൺ റോയലിൻ്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി സമൂഹ വിവാഹം ഫെബ്രുവരിയിൽ നടക്കും. ഇതിനു മുന്നോടിയായി പ്രശസ്ത ഗായകനായ കൊച്ചിൻ മൻസൂറിന്റെ ഗാനസന്ധ്യ 'വാടാമലരുകൾ' ജനുവരി 26 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ 9 മണി വരെ പാലാ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുമെന്ന് സംഘാടകർ പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 
19.5 മണിക്കൂർ തുടർച്ചയായി പാടി ഗിന്നസ് ബുക്കിൽ ഇടം നേടിയ കൊച്ചിൻ മൻസൂർ ശ്രോതാക്കളുടെ ആവശ്യപ്രകാരം പാട്ടുകൾ പാടുന്ന ഗായകൻ കൂടിയാണ്. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവരിൽ നിന്നും ഓരോ മണിക്കൂറിലും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനങ്ങളും ലഭിക്കും. 
Lions Club of Pala Town Royal പ്രവർത്തനമാരംഭിച്ചിട്ട് 10 വർഷങ്ങൾ പിന്നിടുകയാണ്. ഇതിനോടകം നിരവധിയായ പരിപാടികളാണ് Pala Town Royal Club -ന്റെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്. നിർദ്ധനരായ രോഗികൾക്ക് ഡയാലിസിസ് കിറ്റ് വിതരണം, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന സഹായം, സ്‌കൂളുകളിൽ സൗജന്യമായി ന്യൂസ്പേപ്പർ നൽകൽ, അഗതിമന്ദിരങ്ങളിൽ ഭക്ഷണവിതരണം, പ്രകൃതിസംരക്ഷണത്തിനായി ഹരിതവനം പദ്ധതി നടപ്പാക്കൽ, ഗാന്ധി ജയന്തിദിനത്തിൽ ട്രാൻസ്പോർട്ട് ബസുകൾ കഴുകി വൃത്തിയാക്കൽ, കുട്ടികൾക്ക് ചിത്രരചന മത്സരം, 
സൗജന്യമായി നേത്ര പരിശോധനാ ക്യാമ്പി, പാവപ്പെട്ടവർക്കായി ഭക്ഷ്യകിറ്റ് വിതരണം, ഭവനരഹിതർക്ക് പുതിയ വീടുകൾ നിർമ്മിച്ച് നൽകൽ എന്നിവയെല്ലാം ക്ലബ്ബിൻ്റെ സേവനപദ്ധതിയിൽ ചിലതുമാത്രമാണ്. കോവീഡ് മഹാമാരിക്കാലത്ത് ലയൺസ് ക്ലബ്ബ് നടത്തിയിട്ടുള്ള കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായങ്ങളും പ്രത്യേകം പ്രശംസനീയമാണ്.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
ഉഴവൂരിൽ വികസന സദസ് നടന്നു
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും