Hot Posts

6/recent/ticker-posts

പാലാ മീഡിയാ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ പി. ജയചന്ദ്രൻ അനുസ്മരണം നടന്നു

പാലാ: പ്രായമേറും തോറും ശബ്ദത്തിൻ്റെ മധുരിമ കുറയുന്ന ഗായക ലോകത്ത് പ്രായമേറുന്തോറും ശബ്ദത്തിൻ്റെ മധുരിമ കൂടി വന്ന അപൂർവ്വ പ്രതിഭയായിരുന്നു യശശരീരനായ പി ജയചന്ദ്രനെന്ന് വിജയൻ പൂഞ്ഞാർ അഭിപ്രായപ്പെട്ടു. പാലാ മീഡിയാ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നടന്ന പി ജയചന്ദ്രൻ അനുസ്മരണം ജയചന്ദ്രീവരത്തിൽ സംസാരിക്കുകയായിരുന്നു പി.ജയചന്ദ്രനോടൊപ്പം കാൽ നൂറ്റാണ്ട് പ്രവർത്തിച്ച വിജയൻ പൂഞ്ഞാർ.
ഏകദേശം പതിനാറായിരത്തോളം ഗാനങ്ങൾ പാടിയ പി ജയചന്ദ്രനെ ജനങ്ങൾ ഭാവഗായകനെന്ന പേര് നൽകിയെങ്കിൽ അദ്ദേഹം സംഗീതമാകുന്ന ആഴക്കടൽ തന്നെയെന്ന് ബോദ്ധ്യമുള്ളതുറ കൊണ്ടാണ് ആ പേര് നൽകിയത്. ശുദ്ധ സംഗീതത്തെ ഉപാസിച്ച ഈ ഗായകന് ജനങ്ങൾ ഇത് പോലുള്ള ആദരാഞ്ജലികൾ ലഭിക്കുന്നത് അദ്ദേഹമിപ്പോഴും ജനങ്ങളിൽ ജീവിക്കുന്നു എന്നുള്ളതിൻ്റെ തെളിവാണ് എന്നും വിജയൻ പൂഞ്ഞാർ ചൂണ്ടിക്കാട്ടി.


മീഡിയാ അക്കാദമി പ്രസിഡണ്ട് എബി ജെ ജോസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റിട്ടയേർഡ് ആർ.ടി.ഒ സുരേഷ്, പാലാ നഗരസഭാ വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, സതീഷ് മണർകാട്, ബേബി വർഗീസ് എന്നിവർ പ്രസംഗിച്ചു. റിട്ടയേർഡ് ആർ ഡി ഒ സുരേഷ്, സതീഷ് മണർകാട്, സന്മനസ് ജോർജ് എന്നിവർ ജയചന്ദ്ര ഗീതങ്ങൾ ആലപിച്ചു. മീഡിയാ അക്കാദമി സെക്രട്ടറി തങ്കച്ചൻ പാലാ സ്വാഗതവും, വൈസ് പ്രസിസണ്ട് സാംജി പി ജോർജ് നന്ദിയും പറഞ്ഞു.



Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്