Hot Posts

6/recent/ticker-posts

മുണ്ടുപാലം കുരിശുപള്ളിയിൽ തിരുനാളിന് കൊടിയേറി



പാലാ: പാലാ ളാലം പഴയ പള്ളിയുടെ കുരിശുപളളിയായ മുണ്ടുപാലം സെൻ്റ് തോമസ് കുരിശുപള്ളിയിൽ വി.സെബസ്ത്യാനോസിൻ്റെ തിരുനാളിന് കൊടിയേറി. ളാലം പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ജനുവരി 26 വരെയാണ് തിരുനാൾ. 
24 ന് വൈകുന്നേരം 7 മണിക്ക് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന ഗാനമേള. പ്രധാന തിരുനാൾ ദിവസങ്ങളായ 25, 26 തീയതികളിൽ വൈകുന്നേരം ചരിത്ര പ്രസിദ്ധമായ തിരുനാൾ പ്രദക്ഷിണവും നടക്കും. 
ചടങ്ങുകൾക്ക് പാസ്റ്ററൽ അസി.റവ.ഫാ ജോസഫ് ആലഞ്ചേരിൽ, അസി.വികാരിമാരായ റവ.ഫാ.സ്കറിയാ മേനാംപറമ്പിൽ, റവ.ഫാ.ആൻ്റണി നങ്ങാപറമ്പിൽ, കൈക്കാരൻമാരായ ടോം ഞാവള്ളി തെക്കേൽ, ബേബിച്ചൻ ചക്കാലക്കൽ, പ്രൊഫ.തങ്കച്ചൻ പെരുമ്പള്ളിൽ, മാണി കുന്നംകോട്ട്, തിരുനാൾ കൺവീനർമാരായ ലിജോ ആനിത്തോട്ടം, ജോസുകുട്ടി പൂവേലിൽ, ഷൈജി പാവന, തോംസൺ കണ്ണംകുളം, ജോജി മഞ്ഞക്കടമ്പിൽ, ജോയി പുളിക്കക്കുന്നേൽ, സൗമ്യ ജയിംസ് എന്നിവർ നേതൃത്വം നൽകി.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്