Hot Posts

6/recent/ticker-posts

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അഖില കേരള കവിതാ രചന മത്സരം ജനുവരി 6 ന്

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്ന, മലയാള കവിതാസാഹിത്യ മണ്ഡലത്തിൽ വിസ്മയം തീർത്ത മഹാകവി പ്രവിത്താനം പി. എം. ദേവസ്യയുടെ ഓർമ്മയ്ക്കായി സ്കൂൾ സംഘടിപ്പിക്കുന്ന നാലാമത് 'മഹാകവി പി. എം. ദേവസ്യ സ്മാരക അഖില കേരള കവിതാ രചന മത്സരം' 2025 ജനുവരി 6 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്കൂൾ ഹാളിൽ വച്ച് നടക്കും. 
പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. 
 
മത്സരത്തിൽ ഒന്നാം സമ്മാനമായി കെ.എം. ചുമ്മാർ കാര്യാങ്കൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 3000 രൂപ ക്യാഷ് പ്രൈസും, രണ്ടാം സമ്മാനമായി പി. വി. ജോസഫ് പുള്ളിക്കാട്ടിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 2000 രൂപ ക്യാഷ് പ്രൈസും, മൂന്നാം സമ്മാനമായി വി. ഒ. ഔസേപ്പ് വട്ടപ്പലം മെമ്മോറിയൽ അവാർഡായ 1500 രൂപ ക്യാഷ് പ്രൈസും ലഭിക്കുന്നതാണ്. മത്സരത്തിന് രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്- 9446896635 




Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്