Hot Posts

6/recent/ticker-posts

അഖിലേന്ത്യ അന്തർ സർവകലാശാല വോളിബോൾ പാലാ സെന്റ് തോമസ് കോളേജിൽ തിങ്കളാഴ്ച ആരംഭിക്കും

പാലാ: അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം വോളിബോൾ പാല സെന്റ്റ് തോമസ് ഓട്ടോണോമസ് കോളേജിൽ വച്ച് തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇന്ത്യയിലെ വിവിധ സോണുകളിൽ നിന്നായി യോഗ്യത നേടിയ 16 ടീമുകളാണ് അഖിലേന്ത്യ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. 
തിങ്കളാഴ്ച രാവിലെ 6.30 മുതൽ ജിമ്മി ജോർജ് സ്റ്റേഡിയം, സെൻ്റ് തോമസ് കോളേജ്, ഇൻറഗ്രേറ്റഡ് സ്പോർട്‌സ് കോംപ്ലക്സ് സെന്റ് തോമസ് കോളേജ്, പാലാ അൽഫോൻസാ കോളേജ് എന്നീ മൂന്ന് വേദികളിൽ ആയിട്ടാണ് പ്രാഥമിക ലീഗ് റൗണ്ട് മത്സരങ്ങൾ മത്സരങ്ങൾ അരങ്ങേറുന്നത്. നോക്ക്ഔട് മത്സരങ്ങൾ ബുധനാഴ്ച രാവിലെ 6.30 മുതൽ ആരംഭിക്കുന്നതാണ്.
മുൻവർഷത്തെ ജേതാക്കളായ എസ് ആർ എം യൂണിവേഴ്സിറ്റി ചെന്നൈ, കാലിക്കറ്റ് യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി, കുരുക്ഷേത്ര യൂണിവേഴ്സിറ്റി, ഗുരുനാനാക്ക് ദേവ് യൂണിവേഴ്സിറ്റി പഞ്ചാബ്, പഞ്ചാബി യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ ടീമുകൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. 
ചാമ്പ്യൻഷിപ്പിന്റെ്റെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് വോളിബോൾ ഇതിഹാസവും കോളേജിൻ്റെ പൂർവ്വ വിദ്യാർത്ഥിയുമായ ജിമ്മി ജോർജിൻ്റെ നാമധേയത്തിലുള്ള സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേരള സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രിയും പാലാ സെന്റ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ റോഷി അഗസ്റ്റിൻ നിർവഹിക്കും. മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ സി. റ്റി അരവിന്ദകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാലാ എം.എൽ.എ മാണി സി കാപ്പൻ ജേതാക്കൾക്കുള്ള ട്രോഫികൾ അനാച്ഛാദനം ചെയ്യും. 
ടൂർണമെന്റ് വെള്ളിയാഴ്ച വൈകുന്നേരം സമാപിക്കും. ജേതാക്കൾക്കുള്ള ട്രോഫികൾ സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ സമ്മാനിക്കും.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്