Hot Posts

6/recent/ticker-posts

'പാലാ ഇനി പുതിയ ട്രാക്കിൽ ഓടും': പാലാ കെ.എം. മാണി മൊമ്മോറിയൽ സിന്തറ്റിക് ട്രാക്ക്‌ നവീകരണത്തിന് 7 കോടിയുടെ ഭരണാനുമതി: ജോസ് കെ മാണി എം.പി.

പാലാ: പ്രളയകെടുതിയിൽ തകർന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പുനർ നിർമ്മിക്കുവാൻ 7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോസ്.കെ.മാണി എം.പി അറിയിച്ചു. സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പാണ് ഭരണാനുമതി നൽകിയത്. 
2024-25-ലെ സംസ്ഥാന ബജറ്റിൽ ഇതു സംബന്ധിച്ച് തുക വക കൊള്ളിച്ചിരുന്നു - വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. നിരവധി ദേശീയ അന്തർദേശീയ താരങ്ങളെ വാർത്തെടുത്ത പാലാ മുനിസിപ്പൽ സ്റ്റേഡിയം യശ്ശശരീരനായ കെ.എം മാണി ധന കാര്യ മന്ത്രിയായിരുന്നപ്പോൾ 22 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയമാക്കി നിർമ്മിച്ചത്. 
കോട്ടയം ജില്ലയിലെ ഏക സിന്തറ്റിക് സ്റ്റേഡിയം എന്നതിലുപരി സമീപ ജില്ലകളിലെ കായിക താരങ്ങളും പരിശിലനം നടത്തുന്നത് ഈ സ്‌റ്റേഡിയത്തിലാണ്. നിരവധി സ്കൂൾ, കോളേജ്, യൂണിവേഴ്സ്റ്റി മൽസരങ്ങൾക്കാണ് ഓരോ വർഷവും ഈ സ്റ്റേഡിയം വേദിയാകുന്നത്.
തുടർച്ചയായി ഉണ്ടായ പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും സ്റ്റേഡിയത്തിലെ ട്രാക്കുകൾക്ക് കേടു പാടുകൾ സംഭവിക്കുകയും ചില ഭാഗങ്ങൾ‌ അടർന്ന് പോവുകയും ഇത് കായിക പ്രേമികളെ നിരാശരാക്കുകയും ചെയ്തിരുന്നു.നഗരസഭയുടെ സാമ്പത്തിക ബുദ്ധിമുട്ട് നിമിത്തം  പരിപാലനം സാധിക്കാത്ത സാഹചര്യത്തിൽ ജോസ് കെ.മാണി എംപി യോടും മുൻ എംപി തോമസ് ചാഴികാടനോടും മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ,മുൻ വിദ്യഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് പീറ്റർ, വിദ്യാഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലം പ്പറമ്പിൽ എന്നിവരുടെ നേത്യത്യത്തിൽ നഗരസഭ സർക്കാർ ധനസഹായത്തിനായി ആവശ്യപ്പെടുകയുണ്ടായി. 
ജോസ് കെ.മാണി എംപിയും തോമസ് ചാഴിക്കാടനും ഈ വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയും ഇതേ തുടർന്ന് ബഡ്ജറ്റിൽ 7 കോടി രൂപ ഉൾപ്പെടുത്തുകയും ചെയ്തു.തുടർന്ന് നടപടിക്രമങ്ങൾ പൂർത്തികരിച്ചാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. ഉടൻ സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ ചെയ്ത് സിന്തറ്റിക് ട്രാക്കിൻ്റെ കേടുപാടുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാന കായിക വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ജോസ്.കെ.മാണി എംപി പറഞ്ഞു.
കെ.എം മാണി എം.ൽ.എ ആയിരുന്നപ്പോൾ ആസ്തി വികസന ഫണ്ടിൽ നിന്ന് സ്റ്റേഡിയത്തിലെ ഗ്യാലറി നിർമ്മാണത്തിന്നും ലൈറ്റുകൾ സ്ഥാപിക്കുന്നതിനുമായി 2 കോടി അനുവദിച്ചിരുന്നെങ്കിലും തുക പിന്നീട് വകമാറ്റപ്പെട്ടതിനാൽ ഗ്യാലറി സ്റ്റേഡിയത്തിന് നഷ്ടമായി. ഗ്യാലറി കൂടി നിർമ്മിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ പറഞ്ഞു.


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു