Hot Posts

6/recent/ticker-posts

മേലുകാവ് കോളേജിൽ പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മെഗാ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നാളെ

മേലുകാവ്മറ്റം: മേലുകാവ് ഹെന്ററി ബേക്കർ കോളേജ് എൻ എസ് എസ് യൂണിറ്റും, കോളേജിലെ പൂർവ വിദ്യാർത്ഥികളും, ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയും, പാലാ ബ്ലഡ്‌ ഫോറവും, സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നാളെ (ഫെബ്രുവരി 4) നടക്കും.
പരിപാടിയുടെ ഉത്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രഫ: ഡോക്ടർ ഗിരീഷ്കുമാർ ജി എസിന്റെ അധ്യക്ഷതയിൽ കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ: ഷോൺ ജോർജ്ജ് നിർവഹിക്കുന്നു. ഡയാലിസിസ് കിറ്റ് വിതരണ ഉത്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മാറിയാമ്മ ഫെർണാണ്ടസും മുഖ്യപ്രഭാഷണം മേലുകാവ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ജോസുക്കുട്ടി ജോസഫും നടത്തും.
ലയൺ ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്ററും, പൂർവ വിദ്യാർത്ഥി പ്രതിനിധിയുമായ സിബി മാത്യു പ്ലാത്തോട്ടവും, ഷിബു തെക്കേമറ്റവും ക്ലബ്‌ പ്രസിഡന്റ് മനോജ്‌ മാത്യു തുടങ്ങിയവർ പ്രസംഗിക്കും. എൻ എസ് എസ് പ്രോഗ്രാം ഓഫിസർമാരായ ഡോക്ടർ ജിബിൻ മാത്യുവും, ആഷ്‌ലി മെറീന മാത്യുവും പരിപാടികൾക്ക് നേതൃത്വം നൽകും.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്