Hot Posts

6/recent/ticker-posts

തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളേജ് വജ്ര ജൂബിലി ആഘോഷങ്ങൾ നടന്നു

മല്ലപ്പള്ളി: തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളേജ് വജ്ര ജൂബിലി ആഘോഷങ്ങൾ നടന്നു. ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
സമഗ്രതയിലൂന്നിയ ആത്മീയതയാണ് ഭാരതം ലോകത്തിന് നല്കിയ ഏറ്റവും വലിയ സംഭാവന എന്ന് ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. സമ്പന്നതയുടെ ദുരാഗ്രഹങ്ങളിലേക്ക് വഴി മാറുന്ന പ്രവണത വെല്ലുവിളിയുണർത്തുന്നതാണെന്നും അദ്ദേഹം പ്രസ്താവിച്ചു. 
ഡയമണ്ട് ജൂബിലി മെമ്മോറിയൽ ലൈബ്രറി ആൻഡ് മീഡിയ സെൻറർ ശിലാസ്ഥാപനം മലങ്കര മാർത്തോമ്മാ സുറിയാനി സഭ സഫ്രഗൻ മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മാർ ബർണബാസ് തിരുമേനി നിർവഹിച്ചു. രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ ആശംസകൾ നേർന്നു. 
കോളജ് സി ഇ ഒ ഏബ്രഹാം ജെ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രൗഢഗംഭീരമായ സമ്മേളനത്തിൽ കോളേജ് മാനേജർ ഡോ മാത്യു പി ജോസഫ്, പ്രിൻസിപ്പൽ ഡോ ജി എസ് അനീഷ്കുമാർ, മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം പി ബി സതീഷ് കുമാർ, ക്നനായ സമുദായ സെക്രട്ടറി റ്റി ഒ ഏബ്രഹാം, സെറിഫെഡ്ചെയർമാൻ വിക്ടർ ടി തോമസ്, റവ ഡോ പി ജി ജോർജ്, പ്രൊഫ ജോസ് പാറക്കടവിൽ, അഡ്വ റെനി കെ ജേക്കബ്, എബി മേക്കരിങ്ങട്ട്, ബെൻസി അലക്സ്, മനുഭായി, ബിജു നൈനാൻ മരുതുക്കുന്നേൽ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആധ്യാത്മിക രംഗങ്ങളിലെ ഒട്ടനവധി പ്രമുഖർ പങ്കെടുത്തു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം
മഴ കെടുതി: അടിയന്തിര നഷ്ടപരിഹാരം നൽകണം: സന്തോഷ് കുഴിവേലിൽ