Hot Posts

6/recent/ticker-posts

കൈ കാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കീഴടക്കി ഒൻപതാം ക്ലാസ് വിദ്യാർഥി

വൈക്കം: കൈ കാലുകൾ ബന്ധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥി വേമ്പനാട്ട് കായൽ നീന്തി കീഴടക്കി. 11 കിലോമീറ്റർ നീന്തി കടന്നു. കോതമംഗലം കുത്തുകുഴി കിഴക്കേമേക്കൽ സുരേന്ദ്രൻ്റേയും ദിവ്യയുടേയും മകനും കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിയുമായ ആദിത്യൻ സുരേന്ദ്രനാണ് ഒരു മണിക്കൂർ 35 മിനിറ്റ് കൊണ്ട് 11 കിലോമീറ്റർ നീന്തി കടന്നത്.
രാവിലെ 8.13ന് ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കരിയിൽ കടവിൽ നിന്നാരംഭിച്ച നീന്തൽ കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ചിൽ സമാപിച്ചു. വൈക്കം കായലോര ബീച്ചിലേയ്ക്ക് നീന്തിക്കയറിയ ആദിത്യനെ ഫയർ ഫോഴ്‌സ് അധികൃതർ, പരിശീലകൻ ബിജു തങ്കപ്പൻ, റിട്ട. ഫയർ ഓഫീസർ ടി. ഷാജികുമാർ, സ്കൂൾ അധികൃതർ എന്നിവർ ചേർന്നു നോട്ടു മാലയിട്ട് സ്വീകരിച്ചു. 
കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിന്റെ നേതൃത്വത്തിൽ കുത്തൊഴുക്കുള്ള മുവാറ്റുപുഴ ആറ്റിലായിരുന്നു പരിശീലനം. നീന്തൽ പരിശീലകൻ ബിജു തങ്കപ്പനും ഡോൾഫിൻ അക്വാട്ടിക് ക്ലബ് സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ എ.പി. അൻസലും ചേർന്നു നടത്തുന്ന 24-ാ മത്തെ വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡിലേക്കാണ് ആദിത്യൻ സുരേന്ദ്രൻ നീന്തി കയറിയത്. ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദ്യമായിട്ടാണ് 11 കിലോമീറ്റർ നീന്തി റെക്കോർഡ് നേടുന്നത്. 
ചേർത്തല കൂമ്പേൽ കരിയിൽ കടവിൽ ചേന്നംപള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ ടി.എസ്. സുധീഷിന്റെയും മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ഹരികുമാറിന്റെയും സാന്നിധ്യത്തിലാണ് നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തത്. വൈക്കം കായലോര ബീച്ചിൽ നടന്ന അനുമോദന സമ്മേളനം വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് ഉദ്ഘാടനം ചെയ്തു. ബേസിൽ സ്കൂൾ മാനേജർ ബാബു മാത്യു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, നഗരസഭ കൗൺസിലർ ബിന്ദു ഷാജി, ഫയർ സ്റ്റേഷൻ ഓഫീസർ ബിജു, മാർ ബേസിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ്, കോതമംഗലം വാർഡ് കൗൺസിലർ ഉണ്ണികൃഷ്ണൻ, പത്താം വാർഡ് മെമ്പർ പി. സുനിമോൾ, സി.എൻ. പ്രദീപ്‌ കുമാർ, സി.പി. ലെനിൻ, എ.പി. അൻസൽ, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800  


Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ