Hot Posts

6/recent/ticker-posts

പൂങ്കാവ് ദേവീക്ഷേത്രത്തിൽ ദേവിയെ എഴുന്നള്ളിക്കാൻ ഒൻപത് നില തേരൊരുങ്ങി





ഇടയാഴം: പൂങ്കാവ് ദേവീക്ഷേത്രത്തിൽ ദേവിയെ എഴുന്നള്ളിക്കാനായി ഒൻപത് നില തേരൊരുങ്ങി. വാഴക്കുലകൾ, കരിക്കിൻകുലകൾ വൈദ്യുതി ദീപങ്ങൾ എന്നിവയാൽ അലങ്കരിച്ച തേരിൻ്റെ മുകളിൽ ദേവിയുടെ തിടമ്പ് എഴുന്നള്ളിച്ചു. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
കുംഭഭരണി ദിനമായ ഇന്നുവരെ തേര് എഴുന്നള്ളിപ്പ് ക്ഷേത്രത്തിൻ്റെ മുന്നിലുണ്ടാകും. കുംഭഭരണി ഉത്സവ ചടങ്ങുകൾക്ക് തന്ത്രി മനയത്താറ്റില്ലത്ത് ദിനേശൻ നമ്പൂതിരി, മേൽശാന്തി മധുപോറ്റി എന്നിവർ കാർമികത്വം വഹിച്ചു. എതിരേൽപ്, താലപ്പൊലി എന്നിവ ക്ഷേത്രത്തിലെത്തുന്ന സമയം തേരിൽ നിന്നു പ്രസാദം വാങ്ങാൻ ഒട്ടേറെ ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. 
ഒൻപത് നിലകളിലായി ഒരുക്കിയ തേരിന് പതിനാറേമുക്കാൽ കോൽ ഉയരമുണ്ട്. എട്ട് തൂണുകളും 72 കഴകളും ഉപയോഗിച്ചാണ് തേര് നിർമിച്ചിരിക്കുന്നത്. ഉത്സവ പരിപാടികൾക്ക് എൻഎസ്‌എസ് കരയോഗം പ്രസിഡൻ്റ് സോമൻ നായർ ആതിര, വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ നായർ, സെക്രട്ടറി രാമചന്ദ്രൻനായർ, ജോയിന്റ് സെക്രട്ടറി സച്ചിദാനന്ദൻ ചെമ്മല, ട്രഷറർ ജി.ഗിരീഷ് കുമാർ, ക്ഷേത്രം പ്രസിഡന്റ് നന്ദകുമാർ, സെക്രട്ടറി ഗോപാലകൃഷ്‌ണൻ നായർ എന്നിവർ നേതൃത്വം നൽകി.






Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓണാഘോഷ ലോഗോ ഉദ്ഘാടനം ചെയ്തു
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും