Hot Posts

6/recent/ticker-posts

സി.പി.എം. പിണറായി സ്തുതിപാടകരുടെ പാർട്ടി: പി.വി. അൻവർ

                                                                                


എറണാകുളം: സി.പി.എം. സമ്മേളനം കൊല്ലത്ത് കഴിഞ്ഞപ്പോൾ താൻ സി.പി.എം. നെക്കുറിച്ചും പിണറായി വിജയനെക്കുറിച്ചും പറഞ്ഞത് ശരിവയ്ക്കപ്പെട്ടിരിക്കുകയാണെന്നും, കേരളത്തിലെ സി.പി.എം പിണറായി സ്തുതിപാടകരുടെ മാത്രം പാർട്ടി ആയി ചുരുങ്ങി എന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി. അൻവർ പറഞ്ഞു.
കാലാകാലങ്ങളായി പാർട്ടിക്ക് വേണ്ടി ചോര ചിന്തിയ സീനിയർ നേതാക്കളെ ഒഴിവാക്കി പുതുമുഖങ്ങളെ രംഗത്തിറക്കുന്നത് മരുമകനെ പിൻഗാമി ആക്കാനാണെന്നും അൻവർ ആരോപിച്ചു. കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന നേതൃയോഗം വൈറ്റില അനുഗ്രഹാ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വർക്കിങ്ങ് ചെയർമാൻ ഡോ. ദിനേശ് കർത്ത മുഖ്യ പ്രസംഗം നടത്തി.
സംഘടന ചുമതലയുള്ള വൈസ് ചെയർമാൻ പ്രൊഫ. ബാലു ജി വെള്ളിക്കര, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ലൗജിൻ മാളിയേക്കൽ, തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ ഹംസ പുറക്കാട്ടിൽ, എം.എ. ഹമീദ്, അഡ്വ. സെബാസ്സ്റ്റ്യൻ മണിമല, ജോയി സി. കാപ്പൻ, ശിവപ്രസാദ് ഇരവിമംഗലം, കെ.എ ജയദേവൻ, എൽ.ആർ. വിനയചന്ദ്രൻ, രാജേഷ് ഉമ്മൻ കോശി, ജോജോ പനക്കൽ, ഗണേഷ് ഏറ്റുമാനൂർ, അഡ്വ. ഷൈജു കോശി, ഉണ്ണി ബാലകൃഷ്ണൻ, ഷൈജു മാഞ്ഞിലാ, ജോബിൻ തെക്കാട്ടിൽ, തോമസ് കൊട്ടാരത്തിൽ, അഡ്വ. മഞ്ചൂ കെ. നായർ, ബിജു കണിയാമല, രമ പോത്തൻകോട്, ബിബിൻ ശൂരനാടൻ, ബിജു മാധവൻ, നോബി ജോസ്, വിനോദ്‌ പൂങ്കുന്നം, രാധാകൃഷ്ണൻ ഗുരുവായൂർ, സാബു പനങ്ങാടൻ, സന്തോഷ് മൂക്കിലിക്കാട്ട്, എ.പി. ബൈജു, സന്തോഷ് വി.കെ, കെ.എം. കുര്യൻ, സി.എം. ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800  


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്