Hot Posts

6/recent/ticker-posts

കേരള കോൺഗ്രസ് എം ഏഴംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണ സമ്മേളനവും ലഹരി വിരുദ്ധ ക്യാമ്പയിനും നടന്നു

അടൂർ: ലഹരി മാഫിയകളെ അമർച്ച ചെയ്യുവാൻ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കന്മാരും മുന്നിട്ടിറങ്ങണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭ്യർത്ഥിച്ചു. കേരള കോൺഗ്രസ് എം ഏഴംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാമിനും ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡണ്ട് സാം വാഴോട്ടിനും നെടുമൺ ബാങ്ക് ബോർഡ് മെമ്പർ തോമസ് മാത്യുവിനും നൽകിയ സ്വീകരണ സമ്മേളനവും ലഹരി വിരുദ്ധ ക്യാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
സംസ്ഥാന കമ്മിറ്റി അംഗം കെ രാജു അധ്യക്ഷത വഹിച്ചു. ആഗ്രോ ഫ്രൂട്സ് കോർപ്പറേഷൻ ചെയർമാൻ ബെന്നി കക്കാട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. 
സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം ഡോ. വർഗീസ് പേരയിൽ, അടൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജി പാണ്ടിക്കുടി, അടൂർ മണ്ഡലം പ്രസിഡണ്ട് ടിബി ജോസഫ്,  ഏഴംകുളം ഗ്രാമപഞ്ചായത്ത് അംഗം ബീന ജോർജ്, കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡണ്ട് ബെന്നി തേവോട്ട്, നിയോജക മണ്ഡലം സെക്രട്ടറി തോമസ് പേരയിൽ, ഏനാദിമംഗലം മണ്ഡലം പ്രസിഡണ്ട് ഷൈജു നെല്ലൂർ പടിഞ്ഞാറ്റതിൽ, പ്രവാസി കോൺഗ്രസ് പ്രസിഡണ്ട് എ ജി മാത്യൂസ്, ഏനാത്ത് മണ്ഡലം പ്രസിഡന്റ് ബിനു ജോർജ്, കർഷക യൂണിയൻ  കൊടുമൺ മണ്ഡലം പ്രസിഡന്റ് ഗോപിനാഥ പിള്ള, എബി കുരുമ്പേലിൽ, രാജൻ ജോർജ്, സൈമൺ പീടിക കിഴക്കെതിൽ തുടങ്ങിയവർ പ്രസംഗിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം
മഴ കെടുതി: അടിയന്തിര നഷ്ടപരിഹാരം നൽകണം: സന്തോഷ് കുഴിവേലിൽ