Hot Posts

6/recent/ticker-posts

മദ്യത്തിനും മയക്ക് മരുന്നിനുമെതിരെയുള്ള യുദ്ധപ്രഖ്യാപനമാവട്ടെ കൊല്ലപ്പള്ളി വോളി: മാണി സി കാപ്പൻ

പാലാ: മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള യുദ്ധപ്രഖ്യാപനമായി മാറണം കൊല്ലപ്പള്ളി വോളിബോൾ ടൂർണ്ണമെൻ്റ് എന്ന് മാണി സി. കാപ്പൻ എം.എൽ.എ അഭിപ്രായപ്പെട്ടു. മാർച്ച് 23 വരെ നടക്കുന്ന കൊല്ലപ്പള്ളി വോളിബോൾ ടൂർണ്ണമെന്ന് കൊല്ലപ്പള്ളി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.
ഒരു കാലത്ത് വൈകു ന്നേരങ്ങളിലെ യുവാക്കളുടെ ഒത്ത് കൂടലായിരുന്നു വോളിബോൾ മത്സരം എന്നാൽ ഇന്ന് കളിക്കളങ്ങൾ ഇല്ലാതായതോടെ യുവാക്കളുടെ ലക്ഷ്യങ്ങളും മാറി മറിഞ്ഞു. മയക്ക് മരുന്ന് ഇന്ന് സർവ്വവ്യാപിയായി തീർന്നു. സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഈ വിപത്തിനെതിരെ പോരാടുവാൻ ഇത്തരം വോളിബോൾ മത്സരത്തൾ ഇടവരുത്തട്ടെയെന്ന് ആശംസിക്കുകയാണെന്ന് മാണി സി കാപ്പൻ കുട്ടിചേർത്തു.
യോഗത്തിൽ ജെയ്സൺ പുത്തൻ കണ്ടം അദ്ധ്യക്ഷനായിരുന്നു. കടനാട് പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.രാജേഷ് വാളി പ്ളാക്കൽ ലാലി സണ്ണി കിഴക്കേക്കര, ബിനു വള്ളോംപുരയിടം, ഷിജു പോൾ കടു തൊടീയിൽ, ഷാജി കണ്ടാ മറ്റത്തിൽ, സിബി അഴകൻ പറമ്പിൽ, സോമൻ വി.ജി എന്നിവർ പ്രസംഗിച്ചു. സാം കുമാർ കൊല്ലപ്പള്ളി സ്വാഗതവും അഗസ്റ്റിൻ പുളിയൻ പറമ്പിൽ നന്ദിയും പറഞ്ഞു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം