Hot Posts

6/recent/ticker-posts

കടവുപുഴ പാലം ആറ്റില്‍ പതിച്ചു; തകർന്നത് ക്രെയിന്‍ കടന്നുപോയതിന് പിന്നാലെ

മൂന്നിലവിലെ കടവുപുഴ പാലം തകര്‍ന്ന് ആറ്റില്‍ പതിച്ചു. 2021-ല്‍ ശക്തമായ മഴയില്‍ തകര്‍ന്ന പാലത്തിന്റെ പുനര്‍നിര്‍മ്മാണ നടപടികള്‍ അനന്തമായി നീളുകയായിരുന്നെങ്കിലും പ്രദേശവാസികൾ ഈ പാലത്തെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഇന്ന് ആ പാലത്തിന്റെ ഒരു ഭാഗം ആറ്റില്‍ പതിച്ചു. പാലത്തിലൂടെ ക്രെയിന്‍ കടന്നുപോയതിന് പിന്നാലെയാണ് സംഭവം. 
ഏറെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് ടണ്‍ കണക്കിന് ഭാരമുള്ള ക്രെയിന്‍ കടന്നുപോയത്. ഒരു ഭാഗം മാത്രം തൂണില്‍ താങ്ങി നിന്നിരുന്ന സ്ലാബിന് വാഹനം കടന്നുപോയതോടെ ഇളക്കം തട്ടുകയും സ്ലാബ് ആറ്റില്‍ പതിക്കുകയുമായിരുന്നു. ഇതോടെ ഇരുചക്രവാഹനങ്ങളും ഓട്ടോയടക്കം ചെറുവാഹനങ്ങള്‍ക്കുമുള്ള സഞ്ചാരമാര്‍ഗം ഇല്ലാതായി. 
വാഹനഗതാഗതം തടസ്സപ്പെട്ടെങ്കിലും കാല്‍നടയാത്രികര്‍ക്ക് ആവശ്യമായ സൗകര്യം താല്‍ക്കാലികമായി ഒരുക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് പ്രസിഡന്റ് ചാര്‍ലി ഐസക് പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്കും സര്‍ക്കാര്‍ ഓഫീസുകളിലും ടൗണിലും എത്തുന്നവര്‍ക്ക് കടന്നുപോകാന്‍ ഇന്ന് തന്നെ സൗകര്യമൊരുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. പാലത്തിന്റെ പുനര്‍നിര്‍മാണം വർഷങ്ങൾ കഴിഞ്ഞിട്ടും നിശ്ചലാവസ്ഥയിലാണ്. 


നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്