Hot Posts

6/recent/ticker-posts

'വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്' പരിപാടിയുടെ രണ്ടാംഘട്ട ഉദ്ഘാടനം പാലാ ബിഷപ് ഹൗസില്‍ നടന്നു

പാലാ: പൊതുസമൂഹത്തെ അപകടകരമായി ഗ്രസിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നുകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ പൊതുസമൂഹവും ഭരണകര്‍ത്താക്കളും നിലപാടെടുക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ പാലാ ബിഷപ് ഹൗസില്‍ നിന്നും തുടക്കംകുറിച്ച 'വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്' പരിപാടിയുടെ രണ്ടാംഘട്ട ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്.
ലഹരിയോട് അല്പം പോലും ദയയോ മൃദുസമീപനമോ പാടില്ല. ഇതിനെതിരെ ശബ്ദിക്കാതിരുന്നാല്‍ അപകടകരമായ അവസ്ഥയിലേക്ക് സമൂഹം നീങ്ങും. നിയന്ത്രണമില്ലാതെ ലഹരിവസ്തുക്കള്‍ വ്യാപിക്കുകയാണ്. ഇക്കാര്യത്തില്‍ ഉരുക്കുമുഷ്ടിതന്നെ നാം പ്രയോഗിക്കേണ്ടിവരും. മുന്‍കാലത്തൊന്നും കാണാത്തവിധമുള്ള പകര്‍ച്ചവ്യാധി പോലെ മാരക ലഹരി സമസ്ത മേഖലയിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് കേസുകളാണ് സര്‍ക്കാരും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളും ചേര്‍ന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. എല്ലാ മനുഷ്യരിലേക്കും ഭയം വളര്‍ന്നിരിക്കുകയാണ്. ഇതുവരെ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായ ഒരു പ്രവര്‍ത്തന ശൈലിയിലൂടെ മാത്രമേ ഇതിനെ തടയാന്‍ സാധിക്കൂ. ഈ വിധമുള്ള പ്രവര്‍ത്തനമാണ് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി തുടക്കം കുറിച്ചിരിക്കുന്നത്. ലഹരി നാം ഉപയോഗിക്കില്ല എന്ന കരുത്തുറ്റ മനസ്സില്‍ 'കരുത്തുറ്റ ഒരു ലോക്ഡൗണ്‍' നാം സ്വീകരിക്കേണ്ടതായിട്ടുണ്ടെന്നും ബിഷപ് ഓര്‍മ്മിപ്പിച്ചു.
ആദ്യ ദിനമായ ഇന്ന് (17.3.25) പാലാ മുനിസിപ്പല്‍ ഏരിയായില്‍ 'ഡോര്‍ ടു ഡോര്‍' പ്രചരണ പരിപാടിയില്‍ പാലാ സെന്റ് തോമസ് കോളേജ്, അല്‍ഫോന്‍സാ കോളേജ്, സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും മുനിസിപ്പല്‍ അതിര്‍ത്തിയിലെ വിവിധ കോളനികള്‍, ഓട്ടോറിക്ഷാ സ്റ്റാന്റ്, വിവിധ ഭവനങ്ങള്‍ എന്നിവിടങ്ങളിലും ലഹരിവിരുദ്ധ സേനാംഗങ്ങള്‍ കയറിച്ചെന്ന് ആളുകളുമായി ആശയവിനിമയം നടത്തുകയും പരിഹാര നിര്‍ദ്ദേശങ്ങള്‍ തേടുകയും ചെയ്തു. നാളെ (18.03.25) രാമപുരം, കൂത്താട്ടുകുളം, ഇലഞ്ഞി മേഖലകളില്‍ പ്രചരണ പരിപാടികള്‍ തുടരും. 
പാലാ ളാലം പള്ളി ഓഡിറ്റോറിയത്തില്‍ ജനപ്രതിനിധികളുടെയും പി.ടി.എ. പ്രസിഡന്റുമാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുടെയും സുപ്രധാന സമ്മേളനത്തില്‍ ലഭിച്ച സ്വീകാര്യതയും തുടര്‍ന്ന് പൊതുസമൂഹത്തില്‍ നിന്ന് ലഭിച്ച വ്യാപക പിന്തുണയുമാണ് ലഹരി വിനാശത്തിനെതിരെ ഊര്‍ജ്ജിത നീക്കത്തിന് രൂപതയെ പ്രേരിപ്പിച്ചത്. 
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ വൈദികര്‍, സിസ്റ്റേഴ്‌സ്, അല്‍മായര്‍, ലഹരിവിരുദ്ധ പ്രവര്‍ത്തകര്‍, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍, രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.കെ. ജോസ്, സാബു എബ്രഹാം, ജോസ് കവിയില്‍, ആന്റണി മാത്യു തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രസംഗിക്കുകയും നേതൃത്വം നല്‍കുകയും ചെയ്തു. 
പൊതുജനാഭിപ്രായ സ്വരൂപണം, ജാഗ്രതാ സദസ്സുകള്‍, 'ഡോര്‍ ടു ഡോര്‍' ബോധവല്‍ക്കരണം, കോളനികള്‍, ടാക്‌സി-ഓട്ടോ-ബസ് സ്റ്റാന്റുകള്‍ സന്ദര്‍ശനം എന്നിവ ഉള്‍പ്പെടെ വിപുലമായ ക്രമീകരണങ്ങളാണ് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത്. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന 'വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്' പരിപാടി ലോക ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26-ന് നടക്കുന്ന സമ്മേളനത്തില്‍ കേരള ഗവര്‍ണ്ണറെ വിശിഷ്ടാതിഥിയായി പങ്കെടുപ്പിക്കുന്നവിധമാണ് പരിപാടികള്‍ ക്രമീകരിച്ചരിക്കുന്നത്.   

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പ് നാളെ പാലായിൽ പ്രവർത്തനം ആരംഭിക്കുന്നു