Hot Posts

6/recent/ticker-posts

"ഇലവീഴാപൂഞ്ചിറയെ വൃത്തികേടാക്കരുത്", നീക്കിയത് നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികൾ

ഈരാറ്റുപേട്ട: സൗന്ദര്യത്തിന്റെ വൈവിധ്യം നിറഞ്ഞ ഇലവീഴാപൂഞ്ചിറയെ ഒരു രീതിയിലും വൃത്തികേടാക്കരുതെന്ന് ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്. മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ ഭാഗമായി നടത്തിയ ശുചീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.  
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ശുചീകരണത്തിൽ ഒരു പിക്കപ്പ് വാൻ നിറയെ നൂറുകണക്കിന് പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ച് പുനരുപയോഗത്തിന് കൈമാറി. ഡിടിപിസി നിയന്ത്രണത്തിലുള്ള സ്ഥലത്ത് വേസ്റ്റ് കളക്ഷൻ ബിന്നുകൾ സ്ഥാപിച്ചിട്ടില്ലാത്തത് മൂലം പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞ നിലയിലായിരുന്നു. മേലുകാവ് ഗ്രാമ പഞ്ചായത്തിന്റെയും എസ് ബി ഐ ഈരാറ്റുപേട്ട ശാഖയുടെയും സഹകരണത്തോടെയായിരുന്നു ശുചീകരണം. 
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഹരിത കർമ സേന അംഗങ്ങളും ഉൾപ്പെട്ട 75 പേർ അടങ്ങിയ സംഘം നേതൃത്വം നൽകി. മേലുകാവ് പഞ്ചായത്ത് പ്രസിഡൻ്റ്  ജോസുകുട്ടി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ജോസ്, ബ്ലോക്ക്‌ ഡിവിഷൻ അംഗങ്ങളായ ബി അജിത് കുമാർ, ജെറ്റോ ജോസ് എന്നിവർ പ്രസംഗിച്ചു. 
പഞ്ചായത്ത്‌ അംഗങ്ങൾ,  പഞ്ചായത്ത്‌ ജില്ലാ അസി. ഡയറക്ടർ കെ ബാബുരാജ്, മേലുകാവ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അഭിലാഷ്, ജോയിന്റ് ബിഡിഒ മാർ എന്നിവർ നേതൃത്വം നൽകി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വിഇഒ മാർ, ഹരിത കർമ സേന അംഗങ്ങൾ, ആശാ പ്രവർത്തകർ, മേറ്റുമാർ, നാട്ടുകാർ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കെടുത്തു.


Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം