Hot Posts

6/recent/ticker-posts

എൽ.ഡി.എഫ് ഭരിക്കുന്ന കരൂർ പഞ്ചായത്തിൻ്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് എൽ.ഡി.എഫ് മെമ്പറായ ബെന്നി മുണ്ടത്താനം തടസം സൃഷ്ടിക്കുന്നതായി എൽ.ഡി.എഫിലെ തന്നെ മെമ്പർ വത്സമ്മ തങ്കച്ചൻ

പാലാ: എൽ.ഡി.എഫ് ഭരിക്കുന്ന കരൂർ പഞ്ചായത്തിൻ്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് എൽ.ഡി.എഫ് മെമ്പറായ ബെന്നി മുണ്ടത്താനം തടസം സൃഷ്ടിക്കുന്നതായി എൽ.ഡി.എഫിലെ തന്നെ മെമ്പർ വത്സമ്മ തങ്കച്ചൻ ആരോപിച്ചു. കേരളാ കോൺഗ്രസ്, സി.പി.ഐ, സി.പി.ഐ (എം) കൂട്ട് കെട്ടാണ് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള കരൂർ പഞ്ചായത്ത് ഭരിക്കുന്നത്. കേരളാ കോൺഗ്രസ് (എം) ലെ തന്നെ മെമ്പർമാരാണ് വത്സമ്മാ തങ്കച്ചനും, ബെന്നി മുണ്ടത്താനവും.  
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
"തുടക്കം മുതൽ ഭരണത്തിൽ ഇരിക്കുന്നവരെ ആക്ഷേപിക്കുന്ന നയമാണ് ബെന്നി മുണ്ടത്താനം സ്വീകരിച്ചതെന്ന് വത്സമ്മ തങ്കച്ചൻ ആരോപിച്ചു.ഈക്കഴിഞ്ഞ നാളുകളിൽ ബെന്നി വൈസ് പ്രസിഡണ്ട് പദവി ഒഴിഞ്ഞ് പകരം സാജു വെട്ടത്തേട്ട് വൈസ് പ്രസിണ്ടായ വേളയിൽ ലിൻറൺ മെമ്പറെ പരസ്യമായി ആക്ഷേപിക്കുകയും കൊത്തും കോളും വച്ച് സംസാരിക്കുകയുമുണ്ടായി,
യാതൊരു നിയന്ത്രണവുമില്ലാതെയാണ് ബെന്നിയും മഞ്ജു ബിജുവും ഇപ്പോൾ പെരുമാറികൊണ്ടിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് അനസ്യാ രാമനെ പോലും ബെന്നി ചീത്ത വിളിച്ചു. പല ആഫീസുകളിൽ ചെന്നും ഇവർ പ്രസിഡണ്ടാണെന്നും വൈസ് പ്രസിഡണ്ടാണെന്നും പറഞ്ഞ് നടക്കുന്നുണ്ടെന്നും വത്സമ്മാ തങ്കച്ചൻ പറഞ്ഞു.മാണി സി കാപ്പൻ്റെ വ്യാജ ലെറ്റർ പാട് ഉണ്ടാക്കി അതിലൂടെയും എം.എൽ.എയുടെ പരാതിയായി ഇവർ അയയ്ക്കുന്നുണ്ടെന്നും അത് എം.എൽ.എ യെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വത്സമ്മ തങ്കച്ചൻ പറഞ്ഞു.കൂടാതെ മഞ്ജു ബിജു പലർക്കും ഊമക്കത്ത് വിടുന്നതായും വത്സമ്മാ തങ്കച്ചൻ ആരോപിച്ചു.
ബെന്നി മുണ്ടത്താനം താൻ പാറമടക്കാരുടെ പക്കൽ നിന്നും ,മണ്ണ് കടത്തുന്നവരുടെ പക്കൽ നിന്നും പണം വാങ്ങിയെന്ന് പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ താൻ ആരുടെ പക്കൽ നിന്നും ചില്ലി കാശ് വാങ്ങിച്ചിട്ടില്ല . എൻ്റെ വാർഡ് ജനറലാവുമ്പോൾ മത്സരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഈ കുത്സിത നീക്കം ബെന്നി നടത്തുന്നത്. എന്നെ എൻ്റെ വോട്ടർമാർക്കറിയാം .കഴിഞ്ഞ തവണ 456 വോട്ടുകൾക്കാണ് ജനം എന്നെ വിജയിപ്പിച്ചത്. എൻ്റെ കൈകൾ പരിശുദ്ധമാണെന്ന് എവിടെയും പറയാം.എന്നാൽ ബെന്നിയുടെയും മഞ്ജുവിൻ്റെയും കൈക്കൾ ശുദ്ധമാണോയെന്ന് അവർക്ക് നെഞ്ചത്ത് കൈ വച്ച് പറയാമോ എന്നും വലൂവുർ ബാങ്ക് നശിപ്പിച്ച ബെന്നി എന്നെ മര്യാദ പഠിപ്പിക്കാൻ പോരേണ്ടയെന്നും വത്സമ്മ കൂട്ടിചേർത്തു.
മാണി സാറാണ് എന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വന്നത് അദ്ദേഹത്തിന് അപമാനമുണ്ടാക്കുന്ന യാതൊരു പ്രവർത്തിയും എന്നിൽനിന്നും ഉണ്ടാവുകയില്ലെന്നും വത്സമ്മ തങ്കച്ചനും മകൻ ടോണി തങ്കച്ചനും പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു