Hot Posts

6/recent/ticker-posts

പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു



പ്രവിത്താനം: പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. 


പ്രവിത്താനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ വിശ്വാസ കേന്ദ്രമാണ് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി. ഇടവകയുടെ അടിസ്ഥാന പ്രവർത്തനങ്ങൾ, സേവനങ്ങൾ അറിയിക്കുന്നതിനപ്പുറം 400 വർഷത്തിന്റെ വളരെ വലിയ ചരിത്രമാണ് പ്രവിത്താനം പള്ളിക്ക് പറയാനുള്ളത്. ഇവ പൂർണമായും വരും തലമുറക്കുകൂടി ​അറിയുന്നതിനായി പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യം കൂടി പുതിയ വെബ്സൈറ്റിനുണ്ട്. പ്രവിത്താനം ഇടവകയുടെ 400 വർഷത്തെ ചരിത്രവും വളർച്ചയും സമഗ്രമായി പ്രതിപാദിക്കുന്ന വെബ്സൈറ്റിൽ കഴിഞ്ഞകാലങ്ങളിൽ ഇടവകയെ നയിച്ച വികാരിമാർ,  ഇടവകാംഗങ്ങളായ ശ്രേഷ്ഠ വ്യക്തിത്വങ്ങൾ മാർ മാത്യു കാവുകാട്ട്, മോൺസിഞ്ഞോർ ജോസഫ് കുഴിഞ്ഞാലിൽ, മഹാകവി പി.എം. ദേവസ്യ എന്നിവരെ കുറിച്ചുള്ള വിവരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 
ഏവർക്കും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള വെബ്സൈറ്റിൽ പ്രവിത്താനം ഫൊറോനയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ, ആതുരാലയ സ്ഥാപനങ്ങളുടെ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ 400 വർഷക്കാലമായി പ്രവിത്താനത്തിന്റെ ആത്മീയ തേജസ്സായി വിരാജിക്കുന്ന സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി വളർച്ചയുടെ പുതിയ പാതയിലേക്ക് പ്രവേശിക്കുമ്പോൾ 'വിശ്വാസത്തിൽ മുന്നോട്ട്' എന്ന ആപ്തവാക്യത്തെ അധിഷ്ഠിതമാക്കിയാണ് www.pravithanamchurch.com എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്.
ചടങ്ങിൽ രൂപതാ വികാരി ജനറാൾ വെരി. റവ. ഫാ. ജോസഫ് കണിയോടിക്കൽ, വികാരി വെരി. റവ. ഫാ. ജോർജ് വേളുപ്പറമ്പിൽ, സഹ വികാരിമാരായ ഫാ.ജോർജ് പോളച്ചിറ കുന്നുംപുറം, ഫാ.ആന്റണി കൊല്ലിയിൽ, കൈക്കാരന്മാരായ മാത്യൂസ് എബ്രഹാം പുതിയിടം,ജിമ്മിച്ചൻ സി. എ. ചന്ദ്രൻകുന്നേൽ, ജോണി ജോസഫ് പൈക്കാട്ട്, ജോഫ് തോമസ് വെള്ളിയേപ്പള്ളിൽ എന്നിവർ പങ്കെടുത്തു.
Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് 35 കോടിയുടെ ഭരണാനുമതി: ജോസ് കെ മാണി എംപി