Hot Posts

6/recent/ticker-posts

രാമപുരത്തുവാര്യർ മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിക്ക് ആദരവ്



പാലാ: രാമപുരം മാർ ആഗസ്തീനോസ് കോളേജ് ലോക വായനദിനാചരണത്തിന്റെ ഭാഗമായി രാമപുരത്തുവാര്യർ മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിക്ക് ആദരം അർപ്പിച്ചു. കുചേലവൃത്തം വഞ്ചിപ്പാട്ട് കൃതിയിലൂടെ പ്രശസ്തനായ രാമപുരത്ത് വാര്യരുടെ പേരിൽ 1948 സ്ഥാപിതമായ ആർ വി എം പബ്ലിക്ക് ലൈബ്രറിയിൽ ഇന്നും വായന ഇഷ്ട്ടപ്പെടുന്ന അനവധി ആളുകൾ എത്തുന്നു. ലൈബ്രറിക്ക് ആദരം അർപ്പിച്ചുകൊണ്ട് പ്രസിഡന്റ് കെ എസ് മാധവന് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ പുരസ്‌കാരം കൈമാറി.
കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ലൈബ്രറി വൈസ് പ്രസിഡന്റും മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗവുമായ പ്രഭ  കളരിയ്ക്കൽ, നാരായണൻ കാരനാട്ട്, സന്തോഷ് കെ. ബി, ഫാ.ജോർജ് പറമ്പിത്തടം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്