Hot Posts

6/recent/ticker-posts

പാലാ സെൻ്റ് തോമസ് കോളജിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു



പാലാ: യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും അതിൻ്റെ ഗുണങ്ങളെക്കുറിച്ചും പുതു തലമുറയെ ബോധവാൻമാരാക്കുക എന്ന ഉദ്ദേശ്യത്തോടെ പാലാ സെന്റ് തോമസ് കോളജിലെ എൻസിസി നേവൽ, ആർമി യൂണിറ്റുകളും, അരുണാപുരം രാമകൃഷ്ണ മഠത്തിൻ്റെയും ഷിബ്സ് ബാറ്റ്മിൻ്റൻ അക്കാദമി സെൻ്റ് തോമസ് കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.
വർദ്ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങളിൽ നിന്ന് രക്ഷ നേടാനും വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും യോഗ പരിശീലനം ജീവിത ശൈലിയാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് അധ്യക്ഷപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ആന്തരിക സമാധാനത്തിനും ആരോഗ്യത്തിനും നല്ല മനുഷ്യരായി ജീവിക്കാനുമുള്ള ഒരു ജീവിത ക്രമമാണ് യോഗയെന്ന് യോഗ ദിനാചരണം ഉത്ഘാടനം ചെയ്തു കൊണ്ട് അരുണാപുരം രാമകൃഷ്ണ മഠം അദ്ധ്യക്ഷൻ സ്വാമി വീത സംഗാനന്ദ സന്ദേശം നൽകി.
പ്രസ്തുത യോഗത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ.സാൽവിൻ തോമസ് കാപ്പിലിപറമ്പിൽ, എൻസിസി നേവൽ വിംങ് യൂണിറ്റ്  ANO Sub Lt. Dr അനീഷ് സിറിയക്, എൻസിസി ആർമി വിങ് യൂണിറ്റ്  ANO ക്യാപ്റ്റൻ.ടോജോ ജോസഫ്, ഷിബ്സ് സ്കൂൾ ഓഫ് ബാഡ്മിന്റൺ അക്കാദമിയിലെ കോച്ചുമാരായ സ്വതിനാഥ്, ഷിബു ജി, രതീഷ് പി ആർ, എൻസിസി കേഡറ്റുകളായ CC കണ്ണൻ ബി നായർ, SUO ആനന്ദ് സൈമൺ എന്നിവർ യോഗയുടെ ഗുണങ്ങളെക്കുറിച്ചും യോഗ ഒരു ജീവിത ശൈലിയാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. 
യോഗ ദിനാഘോഷങ്ങളുടെ ഔപചാരിക ഉത്ഘാടനത്തിന് ശേഷം ദേശീയ യോഗ മെഡലിസ്റ്റിറ്റ്‌ ഭാഗ്യലക്ഷ്മി ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ യോഗയുടെ ശാസ്ത്രീയമായ ഗുണങ്ങളെക്കുറിച്ച് ക്ലാസ്സും തുടർന്ന് യോഗ പരിശീലനവും നൽകി. ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനും മാനസിക സംഘർഷം കുറക്കാനും ഏകാഗ്രതയും ആത്മവിശ്വാസവും വർദ്ധിപ്പിക്കാനും സ്വഭാവ-വ്യക്തിത്വ രൂപീകരണത്തിനും യോഗാ പരിശീലനം വിദ്യാർത്ഥികളെ ഏറെ സഹായിക്കുന്നു എന്ന സന്ദേശം പൊതു സമൂഹമായി പങ്കുവയ്ക്കാനും യോഗ ദിന   പരിപാടികൾ സഹായിച്ചു.  
കോളജിലെ അധ്യാപകരുടെയും എൻസിസി കേഡറ്റുകളുടെയും കോളജിലെ വിവിധ അക്കാദമികളിൽ പരിശീലനം നടത്തുന്ന കുട്ടികളുടെയും
സജീവമായ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി.
Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് 35 കോടിയുടെ ഭരണാനുമതി: ജോസ് കെ മാണി എംപി