Hot Posts

6/recent/ticker-posts

"ഭൂമിയുടെ ശത്രു പ്ലാസ്റ്റിക്"- വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു



വലവൂർ: പരിസ്ഥിതി ദിനാഘോഷം എന്നാൽ വൃക്ഷത്തൈകൾ നടുന്നത് മാത്രമല്ല മണ്ണും വെള്ളവും വായുവും സംരക്ഷിക്കുക എന്നു കൂടിയാണെന്നും ഭൂമിയുടെ പൊതു ശത്രുവായ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒത്തൊരുമിച്ച് കുറയ്ക്കാനും ഇല്ലാതാക്കാനും ശ്രമിക്കണമെന്ന സന്ദേശം ഉയർത്തിക്കൊണ്ട് വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു.
വലവൂരിനെ വലം വയ്ക്കാം എന്ന പേരിൽ തുടർച്ചയായ നാലാം വർഷവും ഗ്രാമത്തിന്റെ പല ദിക്കുകളിൽ വൃക്ഷത്തൈകൾ നടുന്നതിന്റെ ഔപചാരിക ഉദ്ഘാടനം കേണൽ കെ എൻ വി ആചാരി കണിക്കൊന്ന തൈ നട്ടു കൊണ്ട് നിർവഹിച്ചു. എവിടെ മണ്ണിളക്കിയാലും പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കിട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഭയാനകമായ പ്രകൃതിനാശത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും ഇത് ഒഴിവാക്കാൻ നമുക്ക് ഒന്നിച്ച് പരിശ്രമിക്കാം എന്നും അദ്ദേഹം പറഞ്ഞു.
കേണൽ കെ എൻ വി ആചാരിയുടെ നേതൃത്വത്തിൽ രാമപുരം ലയൺസ് ക്ലബ്ബ്  കുട്ടികൾക്ക് ഈ അധ്യയന വർഷത്തേക്കുള്ള ദിനപത്രം നൽകുന്നതിന്റെ ഉദ്ഘാടനവും നടന്നു. ഡാരോൺ ആന്റണി ചൊല്ലിക്കൊടുത്ത  പരിസ്ഥിതി ദിന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുചൊല്ലി. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് വലവൂർ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ട് സംരക്ഷണ കവചങ്ങൾ സ്ഥാപിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ നേതൃത്വം നൽകി. രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ്ബ് ബോർഡ് അംഗങ്ങളായ മനോജ് കുമാർ കെ, രമേശ് ആർ, ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ, പിടി എ വൈസ് പ്രസിഡണ്ട് ബിന്നി ജോസഫ്, വിശ്വൻ രാമപുരം, അധ്യാപകരായ പ്രിയ സെലിൻ തോമസ്, ഷാനി മാത്യു, ജോത്സിനി കെ ആർ, അംബിക കെ, രമ്യ മോൾ സി വി,ചാൾസി ജേക്കബ്, റോഷ്നിമോൾ ഫിലിപ്പ്, അഞ്ചു കെ ജി, റെക്സി ബൈജു, രാഹുൽ ആർ എന്നിവർ സംബന്ധിച്ചു.
Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് 35 കോടിയുടെ ഭരണാനുമതി: ജോസ് കെ മാണി എംപി