Hot Posts

6/recent/ticker-posts

ചെമ്മലമറ്റം പള്ളിയിൽ പന്ത്രണ്ട് ശ്ലീഹൻമാരുടെ തിരുനാൾ



ചെമ്മലമറ്റം: പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി ശ്ലീഹൻമാരുടെ തിരുനാൾ മെയ് 30 മുതൽ ജൂൺ 9 വരെ ആഘോഷിക്കും. തിരുനാളിന് ഒരുക്കമായി പത്ത് ദിവസത്തെ നൊവേന ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് വി കുർബ്ബാന ലദിഞ്ഞ് നൊവേന തുടർന്ന് തിരുനാൾ കൊടിയേറ്റ് വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ നിർവഹിക്കും.
വൈകുന്നേരം അഞ്ച് മണിക്ക് വി.കുർബ്ബാന ഫാദർ ജേക്കബ് കടുതോടിൽ, ലദിഞ്ഞ്, തുടർന്ന് - ജപമാല, പ്രദക്ഷിണം - നെയ്യപ്പ നേർച്ച, തുടർന്ന് നാടകം തച്ചൻ. ശനിയാഴ്ച രാവിലെ ആറ് മണിക്ക് വി. കുർബാന, ലദിഞ്ഞ്, വൈകുന്നേരം 4.30 ന് ആഘോഷമായ റാസ കുർബ്ബാന ഫാ.ജോസഫ് നിരവത്ത് അർപ്പിക്കും. ഫാദർ ജോസഫ് വെട്ടുകല്ലുംപുറത്ത്, ഫാദർ മാത്യൂ തെരുവൻകുന്നേൽ, ഫാ സെബാസ്റ്റ്യൻ പെട്ടപ്പുഴ എന്നിവർ സഹകാർമ്മികരാകും. തുടർന്ന് ആകാശവിസ്മയം, 7.30ന് - കലാസന്ധ്യ (ഇടവകയിലെ നൂറിൽപരം കലാ പ്രതിഭകൾ അണിനിരക്കുന്നു).
പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ ആറ് മണിക്ക് വി.കുർബ്ബാന, ലദീഞ്ഞ്, 7-30 ന് - ആദ്യാക്ഷരം കുറിക്കൽ, തുടർന്ന് ചെണ്ടമേളം - ബാന്റ്മേളം, പത്ത് മണിക്ക് ആഘോഷമായ തിരുനാൾ കുർബാന പന്ദ്രണ്ട് വൈദികർക്കൊപ്പം കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അർപ്പിക്കും. പന്ദ്രണ്ട് മണിക്ക് - ആഘോഷമായ തിരുനാൾ പ്രദിക്ഷണം, ഒരു മണിക്ക് ചരിത്രപ്രസ്ഥമായ അപ്പവും മീനും നേർച്ച സദ്യ. ജൂൺ 9 ന് മരിച്ചവരുടെ ഓർമ്മദിനം, രാവിലെ ആറ് മണിക്ക് വി.കുർബ്ബാന, സിമിത്തേരി സന്ദർശനം.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്