Hot Posts

6/recent/ticker-posts

മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണം: കത്തോലിക്ക കോൺഗ്രസ്



പാലാ: ഭരണഘടന ഉറപ്പുതരുന്ന മതസ്വാതന്ത്ര്യവും മനുഷ്യാവകാശവും ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ. ഛത്തീസ്‌ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ രണ്ട് കത്തോലിക്ക സന്യാസിനികളെ മനുഷ്യാവകാശത്തിന്റെ സകല സീമകളും ലംഘിച്ചു കൊണ്ട് നിയമ വിരുദ്ധമായി ഛത്തീസ്‌ഗഡ് പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് പാലായിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ വിരുദ്ധവും മതേതരത്വത്തിനും മത സ്വാതന്ത്ര്യത്തിനും എതിരായതും ന്യൂനപക്ഷ വിരുദ്ധവുമായ ഛത്തീസ്‌ഖഡ് പോലീസിന്റെ ഈ നടപടി ജനാധിപത്യ ഭാരതത്തിന് അപമാനമാണ്. ഇത്തരം ജനാധിപത്യവിരുദ്ധമായ പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികൾ  ഉണ്ടാകണം. 
രൂപതാ പ്രസിഡൻറ് ഇമ്മാനുവേൽ ഫ്ലാഗ് ഓഫ് ചെയ്ത ധർണയിൽ ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ, ആൻസമ്മ സാബു, ജോയി കണിപ്പറമ്പിൽ, ജോൺസൺ ചെറുവള്ളി, ടോമി കണ്ണീറ്റുമാലിൽ, ബെന്നി കിണറ്റുകര, രാജേഷ് പാറയിൽ, ക്ലിൻറ് അരീപ്ലാക്കൽ, ജോസഫ് ചീനോത്തുപറമ്പിൽ, ബേബിച്ചൻ അഴിയാത്ത്, ജോയി ചന്ദ്രൻകുന്നേൽ, ജോർജ് തൊടുവിനാൽ, ബെല്ലാ സിബി, ലൈസമ്മ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്