Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രിക്ക് ആരോഗ്യ വകുപ്പിൻ്റെ "കായകൽപ് " അവാർഡ്

പാലാ: 2025 ലെ ആരോഗ്യ വകുപ്പിൻ്റെ സംസ്ഥാന കായകൽപ് അവാർഡിൽ  പാലാ കെ.എം.മാണി സ്മാരക ഗവ:ജനറൽ ആശുപത്രി കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനവും, കമന്റേഷൻ അവാർഡിൽ കേരളത്തിലെ നാലാം സ്ഥാനവും കരസ്ഥമാക്കി. 2024 -ൽ  കമന്റേഷൻ അവാർഡ് കരസ്ഥമാക്കിയ പാലാ ജനറൽ ഹോസ്പിറ്റൽ ഇപ്രാവശ്യം വളരെ ഉയർന്ന ഗ്രേഡോടെ കോട്ടയം ഡിസ്ട്രിക്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക ജനറൽ ഹോസ്പിറ്റൽ ആയി.
അഭിമാനകരമായ നേട്ടമാണ് പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രി നേടിയിരിക്കുന്നതെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ നഗരസഭാദ്ധ്യക്ഷൻ തോമസ് പീറ്ററും ആശുപത്രി സൂപ്രണ്ട് അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. ടി.പി.അഭിലാഷും പറഞ്ഞു. 
നിരവധിയായ ഘടകങ്ങൾ പരിശോധിച്ചാണ് അവാർഡിന് പരിഗണിച്ചത്.
ആശുപത്രിയിലെ വിവിധ ചികിത്സാ വിഭാഗങ്ങളിലെ ഡോക്ടർമാരും മുഴുവൻ ആരോഗ്യ പ്രവർത്തകരുടേയും പ്രതിബന്ധതയോടെയുള്ള കൂട്ടായ പ്രയത്നത്തിൻ്റെ ഫലമാണിതെന്ന് അവർ പറഞ്ഞു. വലിയ രോഗീ സൗഹൃത വികസന പദ്ധതികളാണ് ഈ വർഷം നടപ്പാക്കുന്നതെന്നും അവർ പറഞ്ഞു.
Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
മുന്നണിമാറ്റ വാര്‍ത്തകളെ തള്ളി കേരള കോണ്‍ഗ്രസ് (എം); നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍, അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതം എന്ന് ജോസ്.കെ.മാണി
പാലാ ജനറൽ ആശുപത്രിയിൽ കൃത്രിമ അവയവ നിർമ്മാണ കേന്ദ്രം തുറന്നു
പാലാ സാന്‍തോം ഫുഡ് ഫാക്ടറി ഉദ്ഘാടനം: കര്‍ഷകന് തന്റെ ഉല്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ അവകാശമില്ലാത്ത സാഹചര്യം മാറണം: മന്ത്രി പി.പ്രസാദ്
പാലാ ജനറൽ ആശുപത്രിക്ക് ആരോഗ്യ വകുപ്പിൻ്റെ "കായകൽപ് " അവാർഡ്
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ജൂലൈ 19 ന് കൊടിയേറും
കോട്ടയത്ത് മാത്രമല്ല.. പാലായിലും ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്ന കെട്ടിടവും മറിഞ്ഞു വീണു കൊണ്ടിരിക്കുന്ന വിളക്കുകാലുമുണ്ട്
മുഖ്യമന്ത്രി നാളെ വിദേശത്തേക്ക്; പത്ത്‌ ദിവസത്തെ യാത്ര
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പണിത കുളിക്കടവ് നശിപ്പിച്ചതായി പരാതി
പാലാ ജനറൽ ആശുപത്രിയിൽ ഇനിമുതൽ ജീവിത ശൈലി രോഗ നിർണ്ണയവും ചികിത്സയും; മന്ത്രി വീണ ജോർജ് നാളെ ഉദ്ഘാടനം ചെയ്യും