Hot Posts

6/recent/ticker-posts

മുൻ മുഖ്യമന്ത്രി - കേരളത്തിന്റെ പ്രിയ സഖാവ് വി എസ് അന്തരിച്ചു



മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാള്‍.
2006  മുതൽ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 2016–ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി. 1923 ഒക്‌ടോബർ 20നു പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റയും അക്കമ്മയുടെയും മകനായി ജനിച്ച വിഎസ് 1940 മുതൽ ഇടതുപ്രസ്ഥാനത്തിന്റെ സഹയാത്രികനാണ്. ആലപ്പുഴ ഡിവിഷൻ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സിപിഐ ദേശീയ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.1964 ൽ പാർട്ടി പിളർന്നതോടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായി. 

1985 മുതൽ 2009 വരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്നു തവണ സംസ്‌ഥാന സെക്രട്ടറിയും രണ്ടു തവണ പ്രതിപക്ഷ നേതാവുമായി. 1965-ൽ സ്വന്തം തട്ടകമായ അമ്പലപ്പുഴയിലായിരുന്നു നിയമസഭയിലേക്കുള്ള കന്നിമത്സരം. തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ.എസ്. കൃഷ്‌ണക്കുറിപ്പിനോട് 2327 വോട്ടിനു തോറ്റ വിഎസ് 1967-ൽ ഇവിടെ കോൺഗ്രസിലെ എം. അച്യുതനെ 9515 വോട്ടിനു പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 1970-ലും വിഎസ് വിജയം ആവർത്തിച്ചു. ആർഎസ്പിയിലെ കെ.കെ. കുമാരപിള്ളയെ 2768 വോട്ടിനായിരുന്നു തോൽപിച്ചത്.
വിഎസിന്റെ ജീവിത ചരിത്രമെന്നാൽ കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. 
ഭാര്യ: വസുമതി (ആലപ്പുഴ മെഡിക്കൽ കോളജിലെ റിട്ടയേഡ് ഹെഡ് നഴ്‌സ്), മക്കൾ: ഡോ. വി.വി. ആശ, ഡോ. വി.എ. അരുൺകുമാർ.
Reactions

MORE STORIES

പാലാ ജനറൽ ആശുപത്രിയിൽ കൃത്രിമ അവയവ നിർമ്മാണ കേന്ദ്രം തുറന്നു
കാർമൽ മെഡിക്കൽ സെൻററിൽ കർമ്മല മാതാവിൻറെ തിരുനാളും ഹോസ്പിറ്റൽ ഡേ സെലിബ്രേഷനും
പാലാ സാന്‍തോം ഫുഡ് ഫാക്ടറി ഉദ്ഘാടനം: കര്‍ഷകന് തന്റെ ഉല്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ അവകാശമില്ലാത്ത സാഹചര്യം മാറണം: മന്ത്രി പി.പ്രസാദ്
കുറുമണ്ണ് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്ഘാടനവും
സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് നാളെ മുതൽ; ഉന്നയിക്കുന്നത് നിരവധി ആവശ്യങ്ങൾ
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ജൂലൈ 19 ന് കൊടിയേറും
മുൻ മുഖ്യമന്ത്രി - കേരളത്തിന്റെ പ്രിയ സഖാവ് വി എസ് അന്തരിച്ചു
കർക്കിടകവാവ് ബലിതർപ്പണം- വിപുലമായ ക്രമീകരണങ്ങൾ: മന്ത്രി വി.എൻ. വാസവൻ
വിസാറ്റ് എഞ്ചിനീറിംഗ് കോളേജിലും ആർട്‌സ് ആൻ്റ്  സയൻസ് കോളേജിലും സ്പോട്ട് അഡ്‌മിഷൻ
'ഗ്രാമോത്സവം' ഈരാറ്റുപേട്ട അൽമനാർ സ്കൂളിൽ നടന്നു