മത്സരങ്ങളുടെ ഉത്ഘാടനവും ലോഗോ പ്രകാശനവും പാലാ എം.എൽ.എ മാണി സി കാപ്പൻ നാളെ (തിങ്കളാഴ്ച്ച) വൈകിട്ട് 3:30നു കോളേജ് അങ്കണത്തിൽ വെച്ച് നിർവഹിക്കും.
തുടർന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ് സി.എം.എസ് കോളേജ് കോട്ടയത്തെ നേരിടും.
ചൊവ്വാഴ്ച രാവിലെ 8 മണിക്ക് നടക്കുന്ന മത്സരത്തിൽ സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം, അങ്കമാലി ഡീ പോൾ കോളേജിനെ നേരിടും. പുരുഷ വനിതാ വിഭാഗങ്ങളിലായി കേരളത്തിലെ പ്രമുഖ കോളേജ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറ് 26'ന് സമാപിക്കും.