ഈരാറ്റുപേട്ട: തടവനാൽ ഡിവിഷന്റെ ചിരകാലാഭിലാഷമായിരുന്ന ഇരപ്പാംകുഴി തോടിന് കുറുകേയുള്ള പാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു.

10 ലക്ഷം രൂപ എം.എൽ.എ ഫണ്ടും മൂന്നര ലക്ഷം രൂപ മുനിസിപ്പൽ ഫണ്ടും ഉപയോഗിച്ചാണ് നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്. വാർഡ് കൌൺസിലർ പി.ആർ. ഫൈസൽ അധ്യക്ഷത വഹിച്ചു.
നഗരസഭാ പ്രതിപക്ഷ നേതാവ് അനസ് പാറയിൽ, സി.പി.എം ഏരിയാ സെക്രട്ടറി ഷിജു, എൽ.ഡി.എഫ് കൺവീനർ നൗഫൽഖാൻ, കേരള കോൺഗ്രസ് മണ്ഡലം സെക്രട്ടറി പി.പി.എം. നൗഷാദ് പുളിക്കത്താഴെ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി അൻസാരി പ്ലാമൂട്ടിൽ, ഹയാത്തുദ്ദീൻ മദ്രസ മാനേജർ നൗഷാദ് കിണറ്റുംമൂട്ടിൽ എന്നിവർ സംസാരിച്ചു.
സ്ഥലം വിട്ടു നൽകിയ നൗഷാദ് കിണറ്റുംമൂട്ടിൽ, വാർഡ് കൗൺസിലർ പി.ആർ. ഫൈസൽ, ബഷീർ പാറയിൽ, കോൺട്രാക്ടർ സുലൈമാൻ എന്നിവരെ മൊമന്റോ നൽകി എം.എൽ.എ ആദരിച്ചു. പി.എം ബ്രാഞ്ച് സെക്രട്ടറി ഉനൈസ് തൈപ്പറമ്പിൽ സ്വാഗതവും അനസ് കടുക്കപറമ്പിൽ നന്ദിയും പറഞ്ഞു.