തിടനാട്: അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ പൂവത്തോട് പുരയിടത്തിൽ - വലിയപാറ റോഡിൻ്റെ ഉദ്ഘാടനം വ്യാഴാഴ്ച (25.09.25) 5 പി എം ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവ്വഹിച്ചു.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് ജോർജ് വെളളുക്കുന്നേൽ, പഞ്ചായത്ത് മെമ്പർമാരായ പ്രിയ ഷിജു, ജോയിച്ചൻ കാവുങ്കൽ, കൺവീനർ പി.വി. ജോർജ് പുരയിടം സണ്ണി ഐസക് പുത്തൻപുര എന്നിവർ പ്രസംഗിച്ചു.
ജോബിഷ് അലക്സ് ഓലിക്കൽ, ജോയി ജോസഫ് മമ്പള്ളിക്കുന്നേൽ, സെബാസ്ത്യൻ മാത്യു വേരുങ്കൽ, സണ്ണി ഓലിയ്ക്കൽ,
മൈക്കിൾ കിണറ്റുകര, വിനോദ് ഓലിയ്ക്കൽ, മേരി അലക്സ് ഓലിക്കൽ, ഷിബി ജോർജ് പുരയിടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്യം നൽകി.