തുരുത്തിക്കാട്: മാർത്തോമ്മാ സഭ സീനിയർ സിറ്റിസൺ വാരത്തോട് അനുബന്ധിച്ച് തുരുത്തിക്കാട് മാർത്തോമ്മാ ഇടവക സീനിയർ സിറ്റിസൺ ഫെലോഷിപ്പ്, സേവികാസംഘം, ഇടവക വികസന സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജീവിതശൈലീരോഗ പ്രതിരോധ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.

കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പ്രൊഫ:ഡോ സംഗീത ജിതിൻ, ഡോ:ജോത്സന്യ നായർ, ഡയറ്റിക്സ് ആൻഡ് നുട്രീഷ്യൻ വിഭാഗം ചീഫ് ഡോ:ജ്യോതീ കൃഷ്ണൻ, അഷ്ന, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിൽ നിന്നുള്ള സ്മിത, ഗോകുൽ എന്നിവർ ക്ലാസെടുത്തു.
കമ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ അവിരാ ചാക്കോ, ബിച്ചു പി ബാബു, സീനിയർ സിറ്റിസൺ ഫെലോഷിപ്പ് സെക്രട്ടറി ബാബു വർഗീസ്, വികസന സംഘം സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
വ്യായാമ പരിശീലനം, ഹെൽത്തി കുക്കിംഗ് ഡെമൊൺസ്ട്രേഷൻ മുതലായ പരിപാടികളോടെ നടന്ന ശില്പശാലക്ക് ഡോ: രോഹിത്, ഡോ:രെഞ്ജിനാ, ഡോ: റിയ, സിസ്റ്റർ:സോളി ജിനു, കുമാരി:ജയ്മി, സിസ്റ്റർ സോളി ജോസഫ് മുതലായവർ നേതൃത്വം നൽകി.