തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം കായിക മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വ്യക്തികൾക്കും ടീം അംഗങ്ങൾക്കും ഗ്രാമപഞ്ചായത്ത് ഉപഹാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

കെ.എസ്.ഡി കല്ലം രണ്ടാം സ്ഥാനവും, ബാഡ്മിന്റൺ സിംഗിൾ അഖിൽ സോമൻ ഒന്നാം സ്ഥാനവും, രഞ്ജിത്ത് ജെയിംസ് രണ്ടാം സ്ഥാനവും ബാഡ്മിന്റൺ ഡബിൾസ് രഞ്ജിത്ത് ജെയിംസ്, ജിതിൻ ബാബു ഒന്നാം സ്ഥാനവും, സാബു തോമസ്,അലൻ ആനന്ദ് രണ്ടാം സ്ഥാനവും, അത് ലറ്റിക്സിൽ 100 മീറ്റർ കാർത്തിക് ഗണേഷ്, 200 മീറ്റർ ഡെന്നിസ് ആന്റണി, 400 മീറ്റർ അഭിനവ് പി വി,800 മീറ്റർ ആൽബിൻ ടോജോ എന്നിവർ വിജയികളായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെസി ജയിംസ് അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയി ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ രതീഷ് പി എസ്, നജീമ പരിക്കൊച്ച്, പഞ്ചായത്ത് സ്റ്റാഫ് അംഗങ്ങളായ ജ്യോതിമോൾ കെ ആർ, യാസിർ ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.