ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളില്‍ ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നു. പച്ച മേഖലയില്‍ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയില്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിനു പിന്നാലെ ജില്ല കളക്ടർമാർ 21 മുതലാണ് ഇളവുകളെന്ന് അറിയിക്കുകയായിരുന്നു. ഇന്ന് ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങരുതെന്നും വ്യാപാര സ്ഥാപനങ്ങളും പൊതു ഇടങ്ങളും ശുചീകരണത്തിനും മറ്റുമായി ഇന്നത്തെ ദിവസം ഉപയോഗിക്കണമെന്നും വ്യക്തമാകുന്നു. സംസ്ഥാന തലത്തിൽ 20 മുതൽ ലോക് ഡൗൺ ഇളവെന്ന നിർദ്ദേശം വന്നതിനാൽ ഇന്ന് തുറന്ന കടകൾ അടപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.