Hot Posts

6/recent/ticker-posts

ടിക് ടോക് റോസ്റ്റിങ്ങ് താരം അര്‍ജ് യു;ഒരാഴ്ച്ച കൊണ്ട് 1.53 മില്യണ്‍ നേടിയത് എങ്ങനെ?



കഴിഞ്ഞ ഒരാഴ്ച കൊണ്ട് ടിക് ടോക് റോസ്റ്റിങ്ങിലൂടെ താരമായിരിക്കുകയാണ് അര്‍ജ് യു എന്ന അര്‍ജുന്‍ സുന്ദരേശന്‍. മലയാളിക്ക് ടിക് ടോക്ക് പരിചയമുണ്ടെങ്കിലും അതിലെ വീഡിയോസിന്റെ റിയാക്ഷനെ കുറിച്ചും അത് ഉണ്ടാക്കുന്ന പ്രഭാവത്തെ കുറിച്ചും വലിയ പിടിയില്ലായിരുന്നു. ടിക് ടോക്ക് വീഡിയോകളെ ഇഴകീറി പരിശോധിച്ചുളള റോസ്റ്റിങ്ങുമൊക്ക മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി കൊടുത്താണ് അര്‍ജുന്റെ‌
വരവ്. ലക്ഷത്തില്‍ നിന്ന് 1.53 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഈ യ്യൂട്യൂബര്‍.


ചങ്ങനാശേരി മീഡിയ വില്ലേജിലെ ബിഎ മള്‍ട്ടിമീഡിയ വിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍. രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ യൂട്യൂബ് ചാനാലാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. ലേക്ക്ഡൗണ്‍ ആയത്തോടെ വീട്ടില്‍  ഇരുന്ന് ബോറടിച്ചത്തിനെ തുടര്‍ന്നാണ് ഈ പുതിയ ആശയവുമായി അര്‍ജുന്‍ എത്തിയത്. സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ടിക് ടോക്ക് വീഡിയോകള്‍ തെരഞ്ഞെടുക്കുന്നത് എന്ന് അര്‍ജുന്‍ പറയുന്നു. ഷൂട്ട് ചെയ്യുമ്പോഴാണ് പല വീഡിയാകളും കാണുന്നത്തെന്നും അങ്ങനെയുണ്ടാകുന്നതാണ് റിയാക്ഷനെന്നും അര്‍ജുന്‍ വ്യക്തമാക്കി.ആറ് വീഡിയോസ് മാത്രമേ അര്‍ജ് യു വിന്റെ യ്യൂട്യൂബ് ചാനലില്‍ കാണാന്‍ സാധിക്കു. എന്നാല്‍ എല്ലാത്തിനും മില്യണ്‍ വ്യൂസുണ്ട്.





Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്