Hot Posts

6/recent/ticker-posts

ഉദ്ഘാടന തിരക്കിലാണ് ഇപ്പോഴും MLA


തൃശൂർ : വാളയാറിൽ പോയതിനാൽ ആരോഗ്യവകുപ്പ് ക്വാറന്റൈൻ പറഞ്ഞിരിക്കുകയാണെങ്കിലും തന്റെ കർത്തവ്യങ്ങൾക്ക് ഒരു കുറവും വരാതെ നോക്കുകയാണ് TN പ്രതാപൻ MLA. കേരളത്തിലെ ആദ്യത്തെ കോവിഡ് ICU MLA തന്റെ സ്വന്തം വീട്ടിലിരുന്ന് വീഡിയോ കോണ്ഫറൻസ് വഴി ഉദ്ഘാടനം ചെയ്തു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി MLA പ്രാദേശിക വികസന ഫണ്ടിൽ നിന്നും രണ്ട് കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിലെ 25 ലക്ഷം രൂപ ഉപയോഗിച്ചാണ് തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ICU ന്റെ പണി പൂർത്തീകരിച്ചത്. കേവലം മൂന്നാഴ്ച കൊണ്ടാണ് ICU നിർമിച്ചത്. പൂർണമായും ഇന്ത്യൻ നിർമ്മിത സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ്  ICU ന്റെ നിർമ്മാണം. ഈ പദ്ധതിയിലേക്ക് 10 ICU കോട്ട് ഈ മാസം 25നകം നൽകുമെന്ന് MLA പറഞ്ഞു.

വീഡിയോ കോണ്ഫറൻസിലൂടെ നടന്ന ഉദ്ഘാടന ചടങ്ങിൽ തൃശൂർ ജില്ലാ കളക്ടർ ഷാനവാസ് IAS അധ്യക്ഷത വഹിച്ചു. ആലത്തൂർ MP രമ്യ ഹരിദാസ്, വടക്കാഞ്ചേരി MLA അനിൽ അക്കരെ എന്നിവർ മുഖ്യാതിഥികളായിരുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ആന്‍ഡ്രൂസ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ ബിജു, അവണുര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയ എന്നിവര്‍ പങ്കെടുത്തു.

Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്