Hot Posts

6/recent/ticker-posts

ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയായ വാങ്കഡെ സ്റ്റേഡിയത്തിന് ഇനി പുതിയൊരു മുഖം




മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങൾക്ക് വേദിയായ മുംബൈ വാങ്കഡെ സ്റ്റേഡിയം കോവിഡ് കാലത്ത് മറ്റൊരു വേഷമണിയുന്നു. കോവിഡ് 19 രോഗബാധിതർക്കുള്ള ക്വാറന്റൈൻ കേന്ദ്രമായാണ് പുതിയ ഭാവമാറ്റം. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് 19 രോഗബാധിതർ ഉള്ള മഹാരാഷ്ട്രയിൽ മുംബൈ നഗരത്തിലെ രോഗികൾക്കായാണ് സ്റ്റേഡിയം തുറന്ന് കൊടുക്കുന്നത്. തീവ്രബാധിത പ്രദേശങ്ങളിലെ രോഗികളെയും അവരുമായി സമ്പർക്കം പുലർത്തിയവരെയുമാണ് വാങ്കഡെ സ്റ്റേഡിയത്തിൽ ഒരുക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ ശുശ്രൂഷിക്കുക.

ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മുംബൈ ക്രിക്കറ്റ് അസ്സോസിയേഷനോട് സ്റ്റേഡിയം കൈമാറാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മുംബൈ മേയർ കിഷോരി പട്നേക്കർ സ്റ്റേഡിയത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ക്വാറന്റൈൻ കേന്ദ്രമാക്കുന്നതിനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. വൈകാതെ തന്നെ സ്റ്റേഡിയത്തിലേക്ക് രോഗികളെ കൊണ്ടുവരും എന്നാണ് അറിയുന്നത്. സ്റ്റേഡിയത്തിലെ മീഡിയ ഗാലറി, പ്രസിഡന്റ് ബോക്സ്, മറ്റ് കോർപ്പറേറ്റ് ബോക്സുകൾ എന്നിവയാണ് ക്വാറന്റൈനിനായി ഉപയോഗിക്കുക.

ഇന്ത്യയുടെ ലോകകപ്പ് നേട്ടമുൾപ്പെടെയുള്ള നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക് വേദിയാണ് വാങ്കഡെ. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ വിടവാങ്ങലും ഈ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു. 2011ൽ ഇന്ത്യ രണ്ടാം ഏകദിന ലോകകപ്പ് നേടിയതും വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ച് തന്നെ.

ഇന്ത്യൻ ക്രിക്കറ്റിന്റെ സ്വന്തം വാങ്കഡെ ഇനി കുറച്ച് നാൾ ക്വാറന്റൈൻ കേന്ദ്രത്തിന്റെ വേഷത്തിലേക്ക്.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു