Hot Posts

6/recent/ticker-posts

1300ലധികം വൃക്ക-കരള്‍ രോഗികള്‍ക്ക് ഡയാലിസിസ് കിറ്റും മരുന്നുകളുമായി രാഹുല്‍ ഗാന്ധി



മലപ്പുറം: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട വൃക്ക-കരള്‍ രോഗികള്‍ക്ക് ഡയാലിസിസ് കിറ്റും മരുന്നുകളും രാഹുല്‍ ഗാന്ധി നല്‍കുന്നു. നിലവില്‍ ഡയാലിസിസിന് വിധേയരായികൊണ്ടിരിക്കുന്നവര്‍ക്കും, വൃക്ക-കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായ രോഗികളുമുള്‍പ്പെടെയുള്ളവര്‍ക്കാണ് മരുന്നുകള്‍ ലഭിക്കുക. ഇതിലൂടെ 1300ലധികം രോഗിള്‍ക്കാണ് സേവനം ലഭ്യമാകുക.  

അടുത്ത ആഴ്ച്ചയോടെ രോഗികളുടെ വീടുകളില്‍ മരുന്നുകളെത്തിക്കുമെന്ന് എ.പി. അനില്‍കുമാര്‍ എം.എല്‍.എ അറിയിച്ചു. നേരത്തേ  വയനാട് മണ്ഡലത്തിനായി സ്വന്തം ചെലവില്‍ അരിയും സാധനങ്ങളും രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിച്ചിരുന്നു. 28,000 കിലോ അരി, 2,800 കിലോ കടല, 2,800 കിലോ പയര്‍ എന്നിവ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ സമൂഹ അടുക്കളകളിലേക്കായിരുന്നു അനുവദിച്ചത്. 

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്