Hot Posts

6/recent/ticker-posts

ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ്; കല്‍ക്കരി, പ്രതിരോധ മേഖലയില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കുന്നു





ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതിയുടെ നാലാംഘട്ടം ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചു. രാജ്യത്തെ നിക്ഷേപ സൗഹൃദമാക്കി ആഗോള വെല്ലുവിളികളെ നേരിടുന്നതിനു വേണ്ടിയാണ് പുതിയ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും നിര്‍മ്മലസീതരാമന്‍ പറഞ്ഞു.  

കല്‍ക്കരി ഘനനം, ധാതുക്കള്‍, പ്രതിരോധ ഉല്‍പന്ന നിര്‍മ്മാണം, വിമാനത്താവളങ്ങളും വ്യോമയാന മേഖലയും, കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം, ബഹിരാകാശം, ആണവമേഖല എന്നിവയിലാണ് ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരികയെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. നിലവില്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലാണ് കല്‍ക്കരി ഖനനം നിലനില്‍ക്കുന്നത്. ഈ നിയന്ത്രണം ഇപ്പോള്‍ എടുത്തു കളയുന്നുവെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. 

സ്വകാര്യ കമ്പനികള്‍ക്കും കല്‍ക്കരി ഖനനത്തിന് അനുവാദം നല്‍കും. വരുമാനം പങ്കുവെക്കല്‍ നയത്തിലാണ് സ്വകാര്യ കമ്പനികളെ ഖനനത്തിന് അനുവദിക്കുക. കല്‍ക്കരിയുടെ ഖനനം കൂടുമ്പോള്‍ സ്വാഭാവികമായും അതിന്റെ വിലയും കുറയുമെന്ന് മന്ത്രി അവകാശപ്പെട്ടു. കല്‍ക്കരി ഖനത്തിന് ബ്ലോക്കുകള്‍ അനുവദിക്കുന്നത് ലേലത്തിലൂടെയാകും. ഇതിനുള്ള നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കും.

നിശ്ചിയിച്ച സമയ പരിധിക്കുള്ളില്‍ ഖനനം പൂര്‍ത്തിയാക്കി കല്‍ക്കരി എടുക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും. ഇന്ത്യയില്‍ ആവശ്യത്തിന് കല്‍ക്കരി നിക്ഷേപം ഉണ്ടെങ്കിലും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ നിയന്ത്രണം കല്‍ക്കരി മേഖലയില്‍ നിന്ന് ഒഴിവാക്കുന്നത്. 50 ഖനി ബ്ലോക്കുകളാണ് ഉടന്‍ ലേലത്തിന് വെക്കുക. ബോക്സൈറ്റ്, കല്‍ക്കരി ഖനികള്‍ ഒരുമിച്ചാണ് ലേലം ചെയ്യുക. ഖനന ലൈസന്‍സുകള്‍ കൈമാറ്റം ചെയ്യാനും അനുമതി നല്‍കും. 

ഇതു കൂടാതെ പ്രതിരോധ മേഖലയ്ക്കും, വ്യോമയാന മേഖലകളിലും, ഊര്‍ജ്ജ മേഖലയിലെ സ്വകാര്യവത്കരണത്തിനും, ബഹിരാകാശത്ത് സ്വകാര്യ മേഖലയ്ക്ക് നല്‍കുന്ന പ്രാതിനിധ്യം നല്‍കുന്നതിനും, ഐസോടോപ്പുകളുടെ നിര്‍മാണത്തില്‍ സ്വകാര്യ മേഖലയുടെ സഹകരണത്തിനു വേണ്ടിയും പദ്ധതിയും നാലാംഘട്ട പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്